ചങ്ങാനാശേരി: പമ്പയിൽ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തതില്‍ നയം വ്യക്തമാക്കി എന്‍എസ് എസ്. പിണറായി സർക്കാരിനെ വിശ്വാസമാണെന്ന് എന്‍എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. വിശ്വാസ പ്രശ്നത്തിലെ സർക്കാരിന്റെ നിലപാട് മാറ്റം സ്വാഗതാർഹമാണെന്ന് പറഞ്ഞ ജി സുകുമാരൻ നായർ കോൺഗ്രസിനും ബിജെപിക്കുമെതിരെ വിമർശനവും ഉന്നയിച്ചു.
ശബരിമലയിൽ സർക്കാരിന് വേണമെങ്കിൽ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാമായിരുന്നെവെന്ന് ജി സുകുമാരൻ നായർ പറഞ്ഞു. എന്നാൽ അവർ അത് ചെയ്തില്ലല്ലോ? വിശ്വാസപ്രശ്നത്തിൽ കോണ്‍ഗ്രസിന് ഉറച്ച നിലപാടില്ല. ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കുന്നില്ല. കോൺഗ്രസിന്‍റേത് കള്ളക്കളിയാണ്. ബിജെപിയാകട്ടെ ഒന്നും ചെയ്യുന്നില്ല. കേന്ദ്ര സർക്കാർ വിശ്വാസികൾക്കായി ഒന്നും ചെയ്തില്ല. നിയമം കൊണ്ടുവരുമെന്ന ഉറപ്പ് പാലിച്ചില്ലെന്നും ജി സുകുമാരൻ നായർ കൂട്ടിച്ചേര്‍ത്തു.
Leave feedback about this