breaking-news

സാഹിത്യ നൊബേൽ; ഹംഗേറിയൻ എഴുത്തുകാരൻ ലാസ്‌ലോ ക്രാസ്നഹോർകായിക്ക്

സ്റ്റോക്ക്‌ഹോം: 2025ലെ സാഹിത്യ നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. ഹംഗേറിയൻ എഴുത്തുകാരനായ ലാസ്‌ലോ ക്രാസ്നഹോർകായിക്കാണ് ഇത്തവണത്തെ സാഹിത്യ നൊബേൽ പുരസ്‌കാരം. ദക്ഷിണ കൊറിയന്‍ സാഹിത്യകാരിയായ ഹാന്‍ കാംഗിനാണ് കഴിഞ്ഞ വർഷം സാഹിത്യത്തിനുളള നൊബേല്‍ ലഭിച്ചിരുന്നത്. ഹാന്‍ കാംഗിലൂടെ ആദ്യമായാണ് ദക്ഷിണകൊറിയയിലേക്ക് നൊബേല്‍ എത്തിയത്. വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്ര നൊബേലുകള്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു.

1954ൽ റൊമാനിയൻ അതിർത്തിക്കടുത്തുളള ഒരു പട്ടണത്തിലാണ് ലാസ്‌ലോ ക്രാസ്നഹോർകായി ജനിച്ചത്. അദ്ദേഹത്തിന്റെ ആദ്യനോവലായ ‘സാറ്റാന്റാങ്കോ’ ഹംഗറിയിലെ സാഹിത്യരംഗത്ത് വലിയ ചർച്ചയായതാണ്. ലാസ്‌ലോ ക്രാസ്നഹോർകായിയുടെ ‘ഹെർഷ്റ്റ് 07769’ എന്ന നോവൽ രാജ്യത്തെ സാമൂഹിക അസ്വസ്ഥകളെ ചിത്രീകരിക്കുന്ന കൃതിയാണ്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video