loginkerala breaking-news വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കേണ്ട, അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുത്: മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍
breaking-news Kerala

വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കേണ്ട, അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുത്: മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍

തിരുവനന്തപുരം :വോട്ടെണ്ണൽ കഴിയുംവരെ ഒരു മുറിയും തുറക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ര​ത്ത​ന്‍ യു. ​ഖേ​ല്‍​ക്ക​ര്‍. സീൽ ചെയ്യാത്ത മുറികളും തുറക്കാൻ പാടില്ലെന്നാണ് കർശന നിർദേശം. സംഭവത്തില്‍ അദ്ദേഹം ജില്ലാ കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു.

എന്തിന് വിവരങ്ങള്‍ തിരക്കിട്ട് അപ്‌ഡേറ്റ് ചെയ്യണം? കണക്കെടുപ്പിനാണ് മുറി തുറക്കുന്നതെങ്കില്‍ വോട്ടെണ്ണല്‍ കഴിഞ്ഞിട്ട് കണക്കുകള്‍ അപ്‌ഡേറ്റ് ചെയ്താല്‍ മതി. തിരക്കിട്ട് മുറികള്‍ തുറന്ന് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും ഏതെങ്കിലും തരത്തില്‍ മുറികള്‍ തുറന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും രത്തന്‍ ഖേല്‍ക്കര്‍ വ്യക്തമാക്കി.

പാ​ല​ക്കാ​ട് നെ​ന്മാ​റ​യി​ലെ സ്‌​ട്രോം​ഗ് റൂം ​തു​റ​ക്കേ​ണ്ടെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ പാ​ല​ക്കാ​ട് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കിയിരുന്നു. പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റു​ടെ ഡ​യ​റി സ്‌​ട്രോം​ഗ് റൂ​മി​ല്‍ വ​ച്ച് മ​റ​ന്ന​തി​നാ​ല്‍ മു​റി തു​റ​ക്കാ​നാ​യി​രു​ന്നു ഇ​ന്ന് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. സ്ഥാ​നാ​ര്‍​ത്ഥി​ക​ളെ​യും ഏ​ജ​ന്‍റുമാ​രെ​യും മു​റി തു​റ​ക്കു​ന്ന കാ​ര്യം ഫോ​ണി​ല്‍ വി​ളി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യും പാ​ല​ക്കാ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റും സ്‌​ട്രോം​ഗ് റൂം ​തു​റ​ക്കു​ന്ന​തി​നെ എ​തി​ര്‍​ത്തി​രു​ന്നു. രേ​ഖാ​മൂ​ല​മു​ള്ള അ​റി​യി​പ്പൊ​ന്നും ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചി​രു​ന്നു. ഈ ​വി​ഷ​യം ​മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ഒ​രു സ്‌​ട്രോം​ഗ് റൂ​മും തു​റ​ക്കേ​ണ്ട​തി​ല്ലെ​ന്ന് അ​ദ്ദേ​ഹം നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

അതേസമയം, പേ​രാ​മ്പ്ര മ​ണ്ഡ​ല​ത്തി​ലെ സ്‌​ട്രോം​ഗ് റൂം ​തു​റ​ന്ന സം​ഭ​വ​ത്തി​ല്‍ ഇ​ന്നുത​ന്നെ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലാ​യാ​ലും മു​റി തു​റ​ന്ന​തു ഗൗ​ര​വ​ത​ര​മാ​യ വി​ഷ​യ​മാ​ണെ​ന്നും തു​ട​ര്‍​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്‌​ട്രോം​ഗ് റൂം ​തു​റ​ന്ന​തി​നെ​തി​രെ യു​ഡി​എ​ഫ് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​നാ​ണ് സ്‌​ട്രോം​ഗ് റൂം ​തു​റ​ന്ന​തെ​ന്നാ​യി​രു​ന്നു യു​ഡി​എ​ഫി​ന്‍റെ ആ​രോ​പ​ണം. എ​ന്നാ​ല്‍ സ്‌​ട്രോംഗ് റൂ​മി​ന് സ​മീ​പ​മു​ള്ള റി​സ​ര്‍​വ് റൂ​മാ​ണ് തു​റ​ന്ന​തെ​ന്നാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

വോ​ട്ടെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​ടെ പ​ക​ര്‍​പ്പ് മു​റി​യി​ല്‍ വ​ച്ച് മ​റ​ന്ന​തി​നാ​ല്‍ അ​ത് എ​ടു​ക്കാ​നാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ളെ​യും ഏ​ജ​ന്‍റുമാ​രെ​യും അ​റി​യി​ച്ച് അ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മു​റി തു​റ​ന്ന​തെ​ന്നാ​യി​രു​ന്നു റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ വി​ശ​ദീ​ക​രി​ച്ച​ത്. ത​ന്നെ അ​റി​യി​ച്ചി​രു​ന്നു​വെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു

Exit mobile version