breaking-news

നിമിഷ പ്രിയയുടെ വധശിക്ഷ വൈകരുത്; യെ​മ​ന്‍ അ​റ്റോ​ര്‍​ണി ജ​ന​റ​ലി​ന് കത്തയച്ച് തലാലിന്റെ സഹോദരൻ

സ​നാ: യെ​മ​നി​ലെ ജ​യി​ലി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്സ് നി​മി​ഷ പ്രി​യ​യു​ടെ മോ​ച​നനത്തെ എതിർത്ത് വീണ്ടും തലാലിന്റെ സഹോദരൻ. വ​ധ​ശി​ക്ഷ​യി​ൽ മ​ധ്യ​സ്ഥ​ത​യ്‌​ക്കോ ഒ​ത്തു​തീ​ര്‍​പ്പി​നോ ഇ​ല്ലെ​ന്ന് സ​ഹോ​ദ​ര​ന്‍ ഒടുവിലായി പ്രതികരിക്കുന്നത്.
വ​ധ​ശി​ക്ഷ ഉ​ട​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹം യെ​മ​ന്‍ അ​റ്റോ​ര്‍​ണി ജ​ന​റ​ലി​ന് വീ​ണ്ടും ക​ത്ത​യ​ച്ചു. ജൂ​ലൈ പ​തി​നാ​റി​ന് വ​ധ​ശി​ക്ഷ മാ​റ്റി​യ ശേ​ഷം അ​യ​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ക​ത്താ​ണി​ത്. കു​ടും​ബം ഒ​രു​ത​ര​ത്തി​ലു​മു​ള്ള മ​ധ്യ​സ്ഥ​ത​യ്ക്ക് ത​യാ​റ​ല്ലെ​ന്നും ദ​യാ​ധ​നം വേ​ണ്ടെ​ന്നും വ​ധ​ശി​ക്ഷ​ക്കു​ള്ള തീ​യ​തി എ​ത്ര​യും വേ​ഗം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നു​മാ​ണ് ത​ലാ​ലി​ന്‍റെ സ​ഹോ​ദ​ര​ന്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video