lk-special

കുടുംബം വഴങ്ങിയില്ലെങ്കിലും പ്രധാനമന്ത്രിക്കും സുപ്രീം കൗൺസിലിനും ഇടപെടാനാകും; സൗഹൃദരാജ്യത്തിന്റെ താത്പര്യം സംരക്ഷിച്ചാൽ നിമിഷ പ്രിയക്ക് മോചനം?

ന്യൂ​ഡ​ൽ​ഹി: യെ​മ​നി​ൽ വ​ധ​ശി​ക്ഷ കാ​ത്തു ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്സ് നി​മി​ഷ​പ്രി​യ​യു​ടെ മോ​ച​ന​ത്തി​നാ​യു​ള്ള ശ്ര​മ​ങ്ങ​ള്‍​ക്ക് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം വഴങ്ങുന്നില്ലെന്ന റിപ്പോർട്ടുകൾ പുറത്ത്. നി​മി​ഷ​പ്രി​യ​ക്ക് മാ​പ്പ് ന​ൽ​കി​ല്ലെ​ന്ന ക​ടു​ത്ത നി​ല​പാ​ടി​ലാ​ണ് കൊ​ല്ല​പ്പെ​ട്ട ത​ലാ​ലി​ന്‍റെ സ​ഹോ​ദ​ര​ൻ വ്യക്തമാക്കുന്നത്. യെമനിലെത്തി സൂഫി പണ്ഡിതന്മാരും അധികൃതരുമായും പലതവണ ചർച്ചകൾ നടത്തിയെങ്കിലും വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തുന്നത് അനുസരിച്ച് മോചനം സാധ്യമാകുക പ്രായസമേറിയ കടമ്പയെന്നാണ്. ഒ​രു ഒ​ത്തു​തീ​ർ​പ്പി​നു​മി​ല്ലെ​ന്നും ദ​യാ​ധ​നം വേ​ണ്ടെ​ന്നും ത​ലാ​ലി​ന്‍റെ സ​ഹോ​ദ​ര​ൻ പ​റ​ഞ്ഞ​താ​യാ​ണ് വി​വ​രമെത്തി, വി​ഷ​യ​ത്തി​ൽ ത​ലാ​ലി​ന്‍റെ ബ​ന്ധു​ക്ക​ൾ​ക്കി​ട​യി​ൽ രണ്ടഭിപ്രായമാണ് ഉയരുന്നത്.


കു​ടും​ബ​ത്തി​ലെ ചി​ല​ർ നി​മി​ഷ പ്രി​യ​ക്ക് മാ​പ്പ് ന​ൽ​ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. എന്നാൽ ദയാദനം വാങ്ങി മാപ്പ് നൽകി വിട്ടു നൽകുന്നതിനെതിരെ തലാലിനെ അനുകൂലിക്കുന്നവരും പ്രദേശവാസികളും പ്രക്ഷോഭം അരംഭിച്ചു കഴിഞ്ഞു. ഇന്ത്യ- യെമൻ രാജ്യാന്തര സൗഹൃദത്തിനും വിദേശകാര്യ ബന്ധങ്ങൾക്കും കോട്ടം തട്ടാത്ത വിധത്തിൽ കാര്യങ്ങൾ സു​ഗമമാക്കാനാണ് ഇരു രാജ്യങ്ങളുടേയും ശ്രമം. അതിനായി ഇന്ത്യൻ എംബസി, വിദേശകാര്യമന്ത്രാലയം തുടങ്ങി ഉഭയകക്ഷി ചർച്ചകൾ ഏറുകയാണ്. യെമൻ പ്രാധാനമന്ത്രിക്ക് നേരിട്ട് ഇടപെട്ടാൽ വധശിക്ഷ ഒഴിവാക്കി ശിക്ഷയുടെ കാഠിന്യം കുറയ്ക്കാമെന്നതും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

യെമൻ പ്രധാനമന്ത്രി സലിം സല ബിൻ ബാരിക് ഇടപെടുകയാണെങ്കിൽ നയതന്ത്ര ഇടപടലോടെ നിമിഷ പ്രിയയുടെ മോചനം സാധ്യമായേക്കും. ഇന്ത്യ- യെമൻ വിശാലമായ സൗഹൃദത്തെ ബാധിക്കാത്ത തരത്തിൽ മോചനം സാധ്യമാക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നത്. സ്വയരക്ഷയ്ക്കും ആത്മരക്ഷയ്ക്കുമായിട്ടാണ് നിമിഷ പ്രിയ തലാലിനെ മയക്ക് മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തിയതെന്നാണ് നിമിഷ പ്രിയയുടെ വാദം. അങ്ങനെയെങ്കിൽ യെമനിലെ ഏറ്റവും വലിയ ശിക്ഷാ വിധിയിൽ ഇളവ് ലഭിക്കുക എപ്രകാരമെന്നത് ചോദ്യമാകും. പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി തുടങ്ങിയവരുടെ ഇടപെടൽ ഈ കേസിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. നിമിഷയ്ക്ക് വധ ശിക്ഷ പ്രഖ്യാപിച്ച നാൾ മുതൽ മോചനത്തിനായി ഇന്ത്യൻ മനുഷ്യാവകാശ പ്രവർത്തകർ പല രൂപത്തിലാണ് ഇടപെട്ടത്.

അതിൽ ഏറ്റവും ശ്രദ്ധേയം ജീവകാരുണ്യ പ്രവർത്തകനും വ്യവസായിയുമായ എം.എ യൂസഫലി നേരിട്ട് ഇടപെട്ടതായിരുന്നു. നിമിഷയുടെ മോചനത്തിന് വേണ്ടതെല്ലാം ശ്രമിക്കുമെന്നും അദ്ദേഹം വാക്ക് നൽകിയത്. ഇന്ത്യ- ​ഗൾഫ് നയതന്ത്രത്തിലേയും കച്ചവട സൗഹൃദത്തിലേയും മൂന്നാം പില്ലറായി എപ്പോഴും നിൽക്കുന്നത് യൂസഫലി തന്നെയാണ്. അതിനാൽ തന്നെ എം.എ യൂസഫലിയുടെ ഇടപെടൽ നിർണായകമായി. മുൻപ് ബെക്സ് കൃഷ്ണനുൾപ്പെടുള്ള മലയാളികളെ ഇത്തരത്തിൽ മോചിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. യെമൻ വിദേശകാര്യമന്ത്രി സായ അൽ സിന്ദാനി മാത്രമല്ല, യെമനിലെ ഭരണ നിർമ്മാണം, കാര്യനിർവഹകണ വിഭാ​ഗങ്ങളിലെ കൂട്ടായ തീരുമാനങ്ങളും ശിക്ഷാ വിധിയെ സ്വാധീനിക്കാൻ കഴിയും. ഭരണഘടനാ, അപ്പീൽ പരിശോധന, ക്രിമിനൽ, സൈനിക, സിവിൽ, കുടുംബം, വാണിജ്യം, ഭരണപരമായ എന്നിങ്ങനെ എട്ട് ഡിവിഷനുകൾ നിയന്ത്രിക്കാനുള്ള അധികാരം യെമനിലെ പരമോന്നധ സുപ്രീംകോടതിക്കുണ്ട്.

ഏറ്റവും സങ്കീർണായ നിമിഷ പ്രിയ കേസിൽ ആ രാജ്യത്തെ പൗരനല്ലാത്ത ആളാണ് പ്രതിയെന്ന മാനദണ്ഡവും സൗഹൃദ രാജ്യത്തിന്റെ താത്പര്യവും ഡിപ്ലമസിയും ഇവിടെ നിർണായക ഘടകമായി മാറും. തി​ങ്ക​ളാ​ഴ്ച ത​ന്നെ യെ​മ​ൻ പ്ര​സി​ഡ​ന്‍റ് വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടി​രു​ന്നു ഇന്ത്യൻ പ്രതിനിധികൾ വ്യക്തമാക്കുന്നത്. നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യെ​മ​നി​ൽ ഒ​രു വി​ഭാ​ഗം പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്നാ​ണ് മ​ധ്യ​സ്ഥ ശ്ര​മം ന​ട​ത്തു​ന്ന​വ​ര്‍ അ​റി​യി​ക്കു​ന്ന​ത്. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​ചാ​ര​ണം. ഇ​ത് പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​ന്ന​താ​യും മ​ധ്യ​സ്ഥ സം​ഘം അ​റി​യി​ക്കു​ന്ന​ത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video