loginkerala breaking-news സ്വത്തുക്കളെല്ലാം മകന്റെ പേരിൽ ട്രസ്റ്റാക്കി; കാറും വീടും ഉപേക്ഷിച്ചു; ഏക മകൻ മരിച്ച വേദനയിൽ ഒന്നാം വാർഷികത്തിൽ ദമ്പതികളുടെ ജീവത്യാ​ഗം
breaking-news Kerala

സ്വത്തുക്കളെല്ലാം മകന്റെ പേരിൽ ട്രസ്റ്റാക്കി; കാറും വീടും ഉപേക്ഷിച്ചു; ഏക മകൻ മരിച്ച വേദനയിൽ ഒന്നാം വാർഷികത്തിൽ ദമ്പതികളുടെ ജീവത്യാ​ഗം

തിരുവനന്തപുരം: ഏക മകൻ മരിച്ചതിന്റെ ഒന്നാം വാർഷികത്തിൽ ദമ്പതികൾ പുഴയിൽച്ചാടി ആത്മഹത്യ ചെയ്തു. കേരളത്തെ ഞെട്ടിപ്പിച്ച വാർത്തയാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് പുറത്തുവന്നത്. മുട്ടട അറപ്പുര ക്ഷേത്രത്തിനു സമീപം അറപ്പുര ലെയ്ൻ ഹൗസ് നമ്പർ 53എയിൽ സ്‌നേഹദേവ് (61), ഭാര്യ ശ്രീകല (56) എന്നിവരെയാണ് നെയ്യാറിലെ കൊല്ലവിളാകം പാലിയവിളകം കടവിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ഏകമകൻ മരിച്ചതിന്റെ ഒന്നാം വാർഷികത്തിൽ തീരാദുഖം സഹിക്കാതെയാണ് ആ ദമ്പതികൾ വിടപറഞ്ഞത്. മകന്റെ പേരിലൊരു ട്രെസ്റ്റ് തുടങ്ങി സ്വത്തുക്കളെല്ലാം എഴുതി നൽകുകയായിരുന്നു.

ഇരുവരുടെയും കൈകൾ തമ്മിൽ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് നാട്ടുകാർ ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ശ്രീകലയുടെ മൃതദേഹം വെള്ളത്തിൽ കമിഴ്ന്നുകിടക്കുന്നത് കണ്ട നാട്ടുകാർ മാരായമുട്ടം പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് നെയ്യാറ്റിൻകര ഫയർഫോഴ്സിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ സ്‌നേഹദേവിന്റെ മൃതദേഹവും കണ്ടെത്തി. സംഭവസ്ഥലത്തു നിന്ന് ദമ്പതികളുടെ ചെരുപ്പും പകുതി കുടിച്ച ജ്യൂസ് കുപ്പിയും കണ്ടെത്തി.അ‌ഞ്ച് ദിവസം മുമ്പ് ഇവരുടെ കാർ റെയിൽവേയിൽ ജോലി ചെയ്യുന്ന സഹോദരനെ ഏൽപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. കുറച്ചു ദിവസം കാണില്ലെന്നും ക്ഷേത്ര ദർശനത്തിനു പോകുന്നുവെന്നുമാണ് പറഞ്ഞിരുന്നത്.

പക്ഷേ, സഹോദരൻ താക്കോൽ തിരിച്ചുനൽകി. തുടർന്നാണ് ദമ്പതികൾ അരുവിപ്പുറത്തെത്തിയത്. ഇന്നലെ പുലർച്ചെ മൂന്നരയോടെ ഇവർ ക്ഷേത്രത്തിനു സമീപം നടന്നു പോകുന്നതും കണ്ടവരുണ്ട്. സ്‌നേഹദേവ് ‘തലസ്ഥാന പത്രിക’എന്ന പേരിൽ ഇടക്കാലം വരെ പത്രം നടത്തിയിരുന്നു. സ്വകാര്യ എൻട്രൻസ് പരിശീലന കേന്ദ്രത്തിലെ അദ്ധ്യാപികയായിരുന്നു ശ്രീകല. സംസ്‌കാരം ഇന്ന് നടക്കും. മാരായമുട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.ജീവിക്കാൻ കഴിയാനാവാത്ത ദുഃഖംകഴിഞ്ഞ ഫെബ്രുവരി 3നായിരുന്നു ഇവരുടെ മകനും ലാ കോളേജ് വിദ്യാർത്ഥിയുമായ ശ്രീദേവ് മരിച്ചത്.

സ്‌നേഹദേവിന്റെ പോക്കറ്റിൽ നിന്ന് കാറിന്റെ താക്കോൽ ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അരുവിപ്പുറം ക്ഷേത്രത്തിനു സമീപം നിറുത്തിയിട്ടിരുന്ന കാർ പൊലീസ് കണ്ടെത്തി. പരിശോധനയിൽ കാറിൽ നിന്ന് 4 പേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. മകന്റെ മരണം ജീവിക്കാൻ കഴിയാത്ത വിധത്തിലുള്ള ദുഃഖം നൽകുന്നുവെന്നും അതിനാൽ ആത്മഹത്യ ചെയ്യുന്നെന്നുമാണ് കത്തിലുണ്ടായിരുന്നത്. തങ്ങളുടെ സ്വത്തുക്കൾ ഒരു ട്രസ്റ്റിന് കൈമാറിയതായും കത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

Exit mobile version