വെല്ലിംഗ്ടൺ: 2025നെ വരവേറ്റ് ലോകം. പുതുവർഷത്തെ സ്വാഗതം ചെയ്യുന്ന ആദ്യ രാജ്യമായി കിരിബാത്തി ദ്വീപ്. പിന്നാലെ ന്യൂസിലാൻഡിലും പുതുവർഷം പിറന്നു. ഇന്ത്യൻ സമയം വൈകുന്നേരം നാലരയോടെ ന്യൂസിലാൻഡിൽ പുതുവർഷം പിറന്നത്.
വെടിക്കെട്ടിന്റെ സംഗീതത്തിന്റെയും അകമ്പടിയോടെയാണു കിരിബാത്തി ദ്വീപ് വാസികൾ പുതുവത്സരത്തെ വരവേറ്റത്. കിരിബാത്തിക്ക് പിന്നാലെ ന്യൂസിലാൻഡ്, ടോകെലൗ, ടോംഗ തുടങ്ങിയ പസഫിക് ദ്വീപുകളിലും പുതുവത്സരം പിറന്നു. ആറരയോടെ ഓസ്ട്രേലിയയിലെ സിഡ്നിയിലും പുതുവർഷമെത്തും.
എട്ടരയോടെ ജപ്പാനും, ഒമ്പതരയോടെ ചൈനയും പുതുവർഷത്തെ വരവേൽക്കും. ഇന്ത്യൻ സമയം പുലർച്ച അഞ്ചരയോടെയായിരിക്കും യുകെയിലെ പുതുവർഷാഘോഷം. രാവിലെ പത്തരയ്ക്കായിരിക്കും അമേരിക്കൻ പുതുവർഷം.
Leave feedback about this