breaking-news

പുന്നമടയിൽ വീയ’പൂരം’; നെഹ്റു ട്രോഫിയിലെ കന്നികിരീടം

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയിൽ കിരീടം ചൂടി വീയപുരം. 4:21:084 മിനിറ്റിലാണ് വിബിസി കൈനകിരി തുഴഞ്ഞ വീയപുരം ഫൈനൽ മത്സരം പൂർത്തിയാക്കിയത്. കഴിഞ്ഞ തവണ മില്ലി സെക്കന്റിന് കൈവിട്ട കിരീടമാണ് ഇത്തവണ കൈനകിരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ കരുത്തിൽ വീയപുരം ചുണ്ടൻ ഇത്തവണ സ്വന്തമാക്കിയത്. വീയപുരത്തിന്റെ കന്നികിരീടം കൂടിയാണെന്ന പ്രത്യേകതയുമുണ്ട്. 


പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടൻ (4:21:782) രണ്ടാം സ്ഥാനം നേടി. പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേൽപ്പാടം ചുണ്ടൻ (4:21:933) മൂന്നാം സ്ഥാനവും നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടൻ (4:22:035) നാലാം സ്ഥാനവും നേടി. ഇത് മൂന്നാം തവണയാണ് വില്ലേജ് ബോട്ട് ക്ലബ്ബ് കിരാടം നേടുന്നത്. ഹീറ്റ്സിൽ മികച്ച സമയം കുറിച്ച നടുഭാഗം, നിരണം, മേല്‍പ്പാടം, വീയപുരം ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലില്‍ തുഴയെറിഞ്ഞത്.

ആറാം ഹീറ്റ്‌സില്‍ മുന്നിലെത്തിയാണ് വീയപുരത്തിന്റെ ഫൈനല്‍ പ്രവേശം. മൂന്നാം ഹീറ്റ്‌സില്‍ ഒന്നാമതെത്തിയാണ് മേല്‍പ്പാടം പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് ഫൈനലിലേക്ക് മുന്നേറിയത്. നാലാം ഹീറ്റ്‌സില്‍ നടുഭാഗം ചുണ്ടനും അഞ്ചാം ഹീറ്റ്‌സില്‍ പായിപ്പാടന്‍ ചുണ്ടനുമാണ് ഒന്നാമതെത്തിയത്. ആദ്യ ഹീറ്റ്‌സില്‍ കാരിച്ചാല്‍ ഒന്നാമതെത്തിയെങ്കിലും ഫൈനല്‍ കാണാതെ പുറത്താകുകയായിരുന്നു.

21 ചുണ്ടൻ ഉൾപ്പെടെ 75 വള്ളങ്ങളാണ് 71-ാമത് നെഹ്റുട്രോഫിക്കുവേണ്ടി മത്സരിച്ചത്. ചുണ്ടൻവള്ളങ്ങളുടെ മത്സരങ്ങൾ ആറു ഹീറ്റ്സുകളിലായിട്ടാണ് നടന്നത്. ആദ്യ നാലിൽ നാലു വള്ളം, അഞ്ചാം ഹീറ്റ്സിൽ മൂന്നു വള്ളം, ആറാമത്തേതിൽ രണ്ടു വള്ളം എന്നിങ്ങനെയായിരുന്നു മത്സരക്രമം. ഹീറ്റ്സിൽ മികച്ച സമയംകുറിച്ച നാലു വള്ളങ്ങളാണ് ഫൈനലിലെത്തിയത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video