കൊച്ചി: കളമശ്ശേരി നിയമസഭ സീറ്റ് ഇത്തവണ എൽ.ഡി.എഫിൽ നിന്ന് തിരിച്ചു പിടിക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങുകയാണ് യു.ഡി.എഫ്. പി രാജീവിനെതിരെ ശക്തനെ നിർത്തണമെന്ന ആവശ്യം യു.ഡി.എഫിൽ ഉയർന്നതോടെ മുസ്ലീം ലീഗിൽ നിന്ന് സീറ്റ് തിരിച്ചു പിടിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. കഴിഞ്ഞ തവണ മുസ്ലീം ലീഗ് സ്ഥാനാർത്ഥി മത്സരിച്ചെങ്കിലും പരാജയം നുണഞ്ഞ സ്ഥലത്ത് ഇത്തവണ പരീക്ഷണം നടത്തേണ്ടതില്ലെന്നാണ് കോൺഗ്രസ് തീരുമാനം. ഇത് മുന്നണിയെ അവതരിപ്പിച്ച് മുന്നോട്ട് പോകാൻ ഒരുങ്ങുന്നുമുണ്ട്. ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് തന്നെയാണ് കോൺഗ്രസിന്റെ പ്രാഥമിക പരിഗണനയെന്ന് സൂചനയെത്തുന്നത്. ഷിയാസിനെ കൂടാതെ കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലിബും പരിഗണനയിലുണ്ട്.
കളമശ്ശേരി മണ്ഡലത്തിൽ ഇതുവരെ മത്സരിച്ചത് ലീഗ് സ്ഥാനാർത്ഥിയായതിനാൽ തന്നെയാണ് ഇക്കുറി കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തി മണ്ഡലം തിരിച്ചുപിടിക്കണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുന്നത്. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചാൽ മാത്രമാണ് സ്ഥാനാർത്ഥിക്ക് വിജയസാധ്യത ഉറപ്പാക്കാൻ കഴിയു എന്നതാണ് വിലയിരുത്തൽ എത്തിയിരിക്കുന്നത്. ക്രിസ്ത്യൻ, ഹിന്ദു, മുസ്ലീം വോട്ട് ബാങ്കുകളുള്ള മണ്ഡലത്തിൽ കോൺഗ്രസിന്റെ ജനകീയനായ സ്ഥാനാർത്ഥിയെ മത്സരരംഗത്തേക്ക് എത്തിച്ചാൽ വിജയസാധ്യതയേറുമെന്നാണ് വിലയിരുത്തൽ.
മുസ്ലീം ലീഗിനെ പിണക്കാതെ കളമശ്ശേരി ഏറ്റെടുത്ത് കൊച്ചി സീറ്റ് ലീഗിന് നൽകാനുള്ള നീക്കവും അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. വെച്ചുമാറൽ ധാരണ ലീഗ് അംഗീകരിക്കുമെങ്കിൽ സി.സി.സി പ്രസിഡന്റ് കൂടിയായ മുഹമ്മദ് ഷിയാസോ മുത്തലിബോ സ്ഥാനാർത്ഥിയാകുമെന്ന് കോൺഗ്രസിൽ ധാരണയായി കഴിഞ്ഞു. കോൺഗ്രസിന്റെ സമരമുഖങ്ങളിലെ മുന്നണി പോരാളിയും പ്രാസംഗികനുമായ മുഹമ്മദ് ഷിയാസ് തന്നെയാണ് ഭൂരിപക്ഷത്തിന്റേയും താത്പര്യമെങ്കിലും അന്തിമ സ്ഥാനാർത്ഥി നിർണയം വീണ്ടും ചർച്ചയായി വരും. അതേ സമയം കോൺഗ്രസ് നീക്കങ്ങളെ ചെറുക്കാനും ഇടത് സർക്കാരിന്റെ മുന്നാം ഭരണ തുടർച്ചയുണ്ടാകാനും സർപ്രൈസ് സ്ഥാനാർത്ഥികളെ നിരത്തിയാണ് ഇടത് ക്യാമ്പ് നീക്കം.

Leave feedback about this