loginkerala breaking-news നെ​ടു​ങ്ക​ണ്ടം ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ്: കുറ്റം സമ്മതിച്ച് പ്രതി സജി
breaking-news Kerala

നെ​ടു​ങ്ക​ണ്ടം ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ്: കുറ്റം സമ്മതിച്ച് പ്രതി സജി

ഇ​ടു​ക്കി: നെ​ടു​ങ്ക​ണ്ടം ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി സ​ജി കു​റ്റം സ​മ്മ​തി​ച്ചു. അ​മ്മ മേ​രി​ക്കു​ട്ടി​യേ​യും സ​ഹോ​ദ​ര​ൻ റെ​ജി​യേ​യും കൊ​ല​പ്പെ​ടു​ത്തി​യ​ത് താ​നാ​ണെ​ന്ന് ഇ​യാ​ൾ മൊ​ഴി ന​ൽ​കി. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ജി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്.

ഇ​രു​വ​രെ​യും കൊ​ല​പ്പെ​ടു​ത്താ​ൻ ആ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യം ഇ​യാ​ൾ​ക്ക് ല​ഭി​ച്ചോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. വീ​ടി​ന് സ​മീ​പ​ത്തെ പ​റ​മ്പി​ൽ നി​ന്നു​മാ​ണ് ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ സ​ജി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് സ​ജി​യു​ടെ വീ​ട്ടി​ലെ​ത്തു​ന്ന​തി​ന് തൊ​ട്ടു​മു​ൻ​പ് ഇ​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

വീ​ടി​ന് പി​ന്നി​ലു​ള്ള മ​ല​ഞ്ചെ​രു​വി​ലേ​ക്കാ​ണ് ഇ​യാ​ൾ ഓ​ടി​ക്ക​യ​റി​യ​ത്. ഇ​ന്ന് ഉ​ച്ച​യോ​ടെ അ​വി​ടെ നി​ന്ന് താ​ഴേ​യ്ക്ക് ഇ​റ​ങ്ങി​വ​രു​ന്ന​തി​നി​ടെ മ​ഫ്തി​യി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യ്ക്കാ​യി രാ​വി​ലെ മു​ത​ൽ പോ​ലീ​സ് ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ടാ​യി​രു​ന്നു.

Exit mobile version