കൊല്ലം: എട്ടാം ക്ലാസ് വിദ്യാർഥി സ്കൂളിൽവച്ച് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി റിപ്പോർട്ട് തേടി. അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും നിർദേശം നൽകിയിട്ടുണ്ട്. സംഭവം അതീവ ദുഃഖകരമാണെന്നും മന്ത്രി പ്രതികരിച്ചു. കുറ്റക്കാർക്കെതിരേ മുഖ്യം നോക്കാതെ നടപടിയെടുക്കും. ആരെയും രക്ഷപെടാൻ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.സ്കൂൾ കെട്ടിടത്തിന് മുകളിലൂടെ പോയിരുന്ന ഇലക്ട്രിക്ക് കമ്പിയിൽ നിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസുകാരന് അന്ത്യം. തേവലക്കര ബോയിസ് ഹൈസ് സ്കൂളിലെ എട്ടാം ക്ലാസുകാരൻ മിഥുനാണ് മരിച്ചത്. സ്കൂൾ കെട്ടിടത്തിന്റെ മുകളിലൂടെയായിരുന്നു ലൈൻ കമ്പി പോയിരുന്നത്.
കളിക്കുന്നതിനിടയിൽ ചെരിപ്പി സ്കൂൾ കെട്ടിടത്തിന്റെ ഷീറ്റിൽ വീഴുകയായിരുന്നു. ചെരുപ്പ് എടുക്കാനുള്ള ശ്രമത്തിനിടയിൽ ലൈൻ കമ്പിയിൽ പിടിച്ചതാണ് അപകടത്തിന് കാരണമായത്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടി. ഷോക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അതേ സമയം സംഭവത്തിൽ സംസ്ഥാന വൈദ്യുതി അന്വേഷണത്തിന് ഉത്തരവിട്ടു. കെ.എസ്.,ഇ.ബി ലൈൻ ചാഞ്ഞ് കിടന്നതിൽ അനാസ്ഥയുണ്ടെങ്കിൽ നടപടിക്കാണ് വൈദ്യുതി മന്ത്രി ഉത്തരവിട്ടത്.
Leave feedback about this