breaking-news

സംയുക്ത തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് തുടങ്ങി;കേരളത്തിൽ ബന്ദിന് സമാനമാകാൻ സാധ്യത

തിരുവനന്തപുരം :രാജ്യത്തു അർധരാത്രി 12 മണി മുതൽ ദേശീയ പണിമുടക്ക് ആരംഭിച്ചു . 17 ആവശ്യങ്ങളുയർത്തി 10 തൊഴിലാളി സംഘടനകളും കർഷക സംഘടനകളും സംയുക്തമായാണ് അർധരാത്രി മുതൽ രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

കൊച്ചിയില്‍ സമരാനുകൂലികള്‍ കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞു. ഇതോടെ ജീവനക്കാര്‍ പോലീസ് സഹായം ആവശ്യപ്പെട്ടു. അഞ്ച് മണിയ്ക്ക് കോഴിക്കോട്ടേക്ക് പോകേണ്ട ബസാണ് പണിമുടക്കിയത്. സമരത്തെ അനുകൂലിക്കാത്ത ആളാണെന്നും ബി എം എസ് പ്രവർത്തകൻ ആണെന്നും ഡ്രൈവർ വ്യക്തമാക്കിയെന്നാണ് വിവരം. എന്നാൽ ബസ് തടഞ്ഞുവെന്ന വാർത്ത സി ഐ ടി യു നിഷേധിച്ചു. യാത്രക്കാരെ ബുദ്ധിമുട്ടിക്കില്ലെന്ന് തൊഴിലാളി സംഘടന വ്യക്തമാക്കി.കോഴിക്കോട് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല. ഇന്നലെ സര്‍വീസ് തുടങ്ങിയ ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. നഗരത്തില്‍ ഏതാനും ഓട്ടോകളും സര്‍വീസ് നടത്തുന്നു.കൊല്ലത്ത് അമൃത ആശുപത്രിയിലേക്കുള്ള ബസ് സമരക്കാർ തടഞ്ഞു.കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്ന് പുറപ്പെടാൻ ഒരുങ്ങിയ ബസ്സാണ് പ്രവർത്തകർ തടഞ്ഞിട്ടിരിക്കുന്നത്

പുതിയ നാല് ലേബർ കോഡ് കൊണ്ടുവരുന്നതടക്കം തൊഴിലാളി വിരുദ്ധമായ കേന്ദ്രസർക്കാർ നടപടികളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് എന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു. എല്ലാ സംഘടിത തൊഴിലാളികൾക്കും കരാർ തൊഴിലാളികൾക്കും സ്‌കീം വർക്കർമാർക്കും പ്രതിമാസം 26,000 രൂപ മിനിമം വേതനം ഉറപ്പാക്കുക, പൊതുമേഖലാ സംരംഭങ്ങൾ സ്വകാര്യവൽക്കരിക്കുന്ന നയത്തിൽ നിന്ന് സർക്കാർ പിൻവാങ്ങുക എന്നിവയും ആവശ്യങ്ങളിൽ ഉൾപ്പെടുന്നു. ഇന്ന് അർധരാത്രി വരെയാണ് പണിമുടക്ക്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video