കോഴിക്കോട്: ലുലു മാളിൽ വെച്ച് ജനുവരി 12 തിങ്കൾ വൈകീട്ട് 7 മണിമുതൽ എഫ് ഐ ഇവെന്റ്സ് അവതരിപ്പിക്കുന്ന “നന്ദഗോവിന്ദം ഭജൻസ് ലൈവ് ” ന്റെ പോസ്‌റ്റർ പ്രകാശനം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എം കെ രാഘവൻ എം പി ക്കു കൈമാറി പ്രകാശനം ചെയ്തു.

ബി ജെ പി മേഖല കോ ഓർഡിനേറ്റർ വി കെ സജീവൻ., അഡ്വ പ്രകാശ് ബാബു, ഇവന്റ് ഡയറക്ടർ ഇടവേള ബാബു, എഫ് ഐ ഇവെന്റ്സ് ഫൗണ്ടർ ഡയറക്ടർ രഞ്ജിത്ത്. എം പി, സി ഇ ഓ ഇസ്സ മുല്ലാലി എന്നിവർ ചടങ്ങിൽ പങ്കെടുത്തു