breaking-news

മുസ്ലിംലീഗ്‌ അഖിലേന്ത്യാ പ്രസിഡന്റായി പ്രൊഫ. കെ എം ഖാദർ മൊയ്‌തീൻ; ജനറൽ സെക്രട്ടറിയായി കുഞ്ഞാലിക്കുട്ടി തുടരും

ചെന്നൈ: മുസ്ലിംലീഗ്‌ അഖിലേന്ത്യാ പ്രസിഡന്റായി പ്രൊഫ. കെ എം ഖാദർ മൊയ്‌തീനെയും ജനറൽ സെക്രട്ടറിയായി പി കെ കുഞ്ഞാലിക്കുട്ടിയേയും വീണ്ടും തെരഞ്ഞെടുത്തു. സാദിഖലി ശിഹാബ്‌ തങ്ങൾ അഡ്വൈസറി കമ്മിറ്റി ചെയർമാനാണ്‌. പി വി അബ്‌ദുൾ വഹാബാണ്‌ ചെയർമാൻ. ചെന്നൈയിൽ ചേർന്ന ദേശീയ കൗൺസിൽ യോഗത്തിലാണ്‌ ഭാരവാഹികളെ തെരഞ്ഞെടുത്തത്‌. പ്രധാന ഭാരവാഹികൾക്ക്‌ ആർക്കും മാറ്റമില്ല.

ഇ ടി മുഹമ്മദ്‌ ബഷീർ എംപി ഓർഗനൈസിംഗ്‌ സെക്രട്ടറിയും എം പി അബ്‌ദുൾ സമദ്‌ സമാദാനി എംപി സീനിയർ വൈസ്‌ പ്രസിഡന്റുമാണ്. മറ്റു ഭാരവാഹികൾ: കെ പി എ മജീദ്‌, എം അബ്‌ദുൾ റഹ്‌മാൻ, സിറാജ്‌ ഇബ്രാഹിം സേഠ്‌, ദസ്‌തകിർ ഇബ്രാഹിം ആഗ, നയാം അക്‌തർ, കൗസുർ ഹയാത്‌ ഖാൻ, കെ സൈനുൽ ആബ്‌ദീൻ ( വൈസ്‌ പ്രസിഡണ്ടുമാർ), മുനവ്വറലി ശിഹാബ്‌ തങ്ങൾ, ഖൊറും അനീസ്‌ ഒമർ, നവാസ്‌ കനി എംപി, അഡ്വ. ഹാരിസ്‌ ബീരാൻ എംപി, എച്ച്‌ അബുദുൽ ബാസിത്‌, ടി എ അഹമ്മദ്‌ കബീർ, സി കെ സുബൈർ ( സെക്രട്ടറിമാർ) .

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video