breaking-news Kerala

ചെറ്റത്തരവും ചന്ത വർത്തമാനവും പറയുന്നയാളാണ് കേരളത്തിന്റെ മുഖ്യമന്ത്രി: മുഹമ്മദ് റിയാസ്

xr:d:DAFxUbK_LTo:181,j:8730648716666681884,t:24030616

കൊച്ചി: ചെറ്റത്തരവും ചന്ത വർത്തമാനവും പറയുന്നയാളാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് എറണാകുളം ഡിസിസി പ്രസിഡന്റും കൊച്ചിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ മുഹമ്മദ് ഷിയാസ്. വി ഡി സതീശൻ മുഖ്യമന്ത്രിയാകുന്നതാണ് താൻ ആഗ്രഹിക്കുന്നതെന്നും ഷിയാസ് പരോക്ഷമായി പറഞ്ഞു.’എറണാകുളത്ത് നിന്നൊരാൾ മുഖ്യമന്ത്രിയാകണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. കേരളത്തിലെ പ്രതിപക്ഷത്തെ ശക്തമായി നയിച്ച ആളാണ് സതീശൻ.

അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ചിട്ടയായ പ്രചരണം എറണാകുളത്ത് ഉൾപ്പെടെ ഗുണം ചെയ്‌തു.ചെറ്റത്തരവും ചന്ത വർത്തമാനവും പറയുന്ന ആളാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റൊരു സംസ്ഥാനത്തെ ഭരണാധികാരിയോട് സഹിഷ്‌ണുത പുലർത്താൻ പോലും കഴിയാത്ത മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്. പിണറായി സർക്കാരിനെ ഇല്ലാതാക്കുന്ന വിധിയെഴുത്താണ് ഉണ്ടായിരിക്കുന്നത്.കൊച്ചിയിൽ യുഡിഎഫിന് ജയം ഉറപ്പാണ്. സർക്കാരിനെ കണ്ടംവഴി ഓടിക്കുന്ന വിധിയെഴുത്താണ് നടന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് ഒരു മുന്നറിയിപ്പായിരുന്നു. അവിടെയും ഈ സർക്കാർ പഠിച്ചില്ല. അതാണ് ജനങ്ങൾ ഒന്നാകെ ഇറങ്ങി വോട്ട് ചെയ്‌തത്’ – മുഹമ്മദ് ഷിയാസ് പറഞ്ഞു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video