മോഹന്‍ലാലിന്റെ ആദ്യ സംവിധാന ചുവടുവയ്പ്പായ ബറോസ് റിലീസായി. രാവിലെ ഷോ പൂര്‍ത്തിയായപ്പോള്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് സിനിമ നേടിയെടുക്കുന്നത്. സംവിധായകനായി മോഹന്‍ലാലിന്റെ പേര് ആദ്യമായി സ്‌ക്രീനില്‍ തെളിഞ്ഞിത് ആഘോഷത്തോടെയാണ് ആരാധകരും ഏറ്റെടുത്തത്. വീണ്ടും മലയാളത്തിന്റെ വിസ്മയിപ്പിച്ച് ത്രീഡി സിനിമാ കാഴ്ച. പ്രതീക്ഷകള്‍ക്കപ്പുറമാണ് ബറോസ് എന്നാണ് ആദ്യ ഷോ പകുതി കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നു.
നിരവധിപ്പേരാണ് ബറോസ് കണ്ട് സിനിമയെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ കുറിപ്പ് എഴുതുന്നത് എന്നത് ബറോസിന്റെ വിജയത്തെ സൂചിപ്പിക്കുന്നതാണ്. ആദ്യ പകുതി മികച്ചതെന്ന് വനിത വിനീത തീയറ്ററില്‍ സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ പ്രതികരണം. സമിശ്ര പ്രതികരണങ്ങളും സിനിമ നേടിയെടുക്കുന്നുണ്ട്. കുട്ടികള്‍ക്കായി ഒരുക്കിയ സിനിമയില്‍ . മലയാളം ഇന്നോളം കണ്ടിട്ടില്ലാത്ത ത്രിഡി സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. സംവിധായകനായി മോഹന്‍ലാല്‍ അരങ്ങേറ്റം മികച്ചതാക്കിയെന്നും സിനിമ കുടുംബപ്രേക്ഷകര്‍ക്കുള്ളതാണെന്നും പ്രേക്ഷകര്‍ മിക്കവരും അഭിപ്രായപ്പെടുന്നു