Kerala

മെഡിക്കൽ കോളേജിൽ നിന്ന് ഉപകരണം കാണാതായെന്ന ആരോപണം തെറ്റെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ നിന്ന് ഉപകരണം കാണാതായെന്ന ആരോപണം തെറ്റെന്ന് കണ്ടെത്തൽ. കാണാതായെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞ ഉപകരണം ആശുപത്രിയിൽ തന്നെയുണ്ടെന്നാണ് കണ്ടെത്തൽ. ടിഷ്യൂ മോസിലേറ്റർ എന്ന ഉപകരണം ഓപ്പറേഷൻ തിയേറ്ററിൽ തന്നെയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രിൻസിപ്പലിന്റെ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിൽ എംപി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണത്തിന്റെ ഒരുഭാഗം കാണുന്നില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തിയതായാണ് ആരോഗ്യമന്ത്രി വീണാ ജോർജ് നേരത്തേ അറിയിച്ചത്.

ഇക്കാര്യം മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്നും സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തുമെന്നും കളവ് പോയെന്നാണ് സംശയമെന്നും മന്ത്രി പറഞ്ഞിരുന്നു. വകുപ്പുതല അന്വേഷണത്തിന് ശേഷം ആവശ്യമെങ്കിൽ പൊലീസിൽ പരാതി നൽകുന്ന കാര്യം പരിഗണിക്കുമെന്നും വീണാ ജോർജ് പറഞ്ഞിരുന്നു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video