loginkerala breaking-news പലരും കൊല്ലാൻ ശ്രമിച്ചു. പക്ഷെ കൊല്ലാൻ ശ്രമിച്ചവർ ഒക്കെ ചത്തുപോയി: വെള്ളാപ്പള്ളി
breaking-news Kerala

പലരും കൊല്ലാൻ ശ്രമിച്ചു. പക്ഷെ കൊല്ലാൻ ശ്രമിച്ചവർ ഒക്കെ ചത്തുപോയി: വെള്ളാപ്പള്ളി

കോട്ടയം: പലരും കൊല്ലാൻ ശ്രമിച്ചു. പക്ഷെ കൊല്ലാൻ ശ്രമിച്ചവർ ഒക്കെ ചത്തുപോയി, താൻ ഇപ്പോഴും ചക്കക്കുരു പോലെ നിൽക്കുകയാണ് എന്ന് എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോട്ടയം എസ്എൻഡിപി യൂണിയൻ നേതൃത്വത്തിൽ നാഗമ്പടം ക്ഷേത്രത്തിൽ നല്‍കിയ സ്വീകരണത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈഴവ സമുദായത്തിന് എന്ത് കിട്ടി? കോട്ടയത്ത്‌ ആകെ ഒരു എംഎൽഎ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

മറ്റുള്ള സമുദായങ്ങൾ മണിമാളികകൾ പണിയുമ്പോൾ വീടില്ലാത്തവർ പിന്നോക്ക സമുദായവും പട്ടിക ജാതിക്കാരുമാണെന്നും തൊഴിലുറപ്പ് ജോലിക്ക് പോകുന്നവർ അധികം ഈഴവ സമുദായത്തിലുള്ളവരാണ്, കോട്ടയത്ത് ഈഴവൻ്റെ വോട്ടിന് വിലയില്ല. വിലയുള്ള വോട്ടായി മാറണം. കോട്ടയത്ത് ന്യൂനപക്ഷം സംഘടിതം എന്നും അദ്ദേഹം പറഞ്ഞു.

Exit mobile version