ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിലും നിക്കോബാർ ദ്വീപുകളിലും കാലവർഷമെത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിന്റെ തെക്ക്, തെക്കൻ അന്തമാൻ കടൽ, വടക്കൻ അന്തമാൻ തീരം, നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച കാലവർഷമെത്തിയത്. കേരളതീരത്ത് മേയ് 27-ന് എത്തും.
സാധാരണയായി ജൂൺ ഒന്നിനാണ് കാലവർഷം തുടങ്ങുന്നത്. നാലു ദിവസത്തിനുള്ളിൽ തെക്കൻ അറബിക്കടൽ, കൊമോറിൻ മേഖല, മാലദ്വീപ്, തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ, അന്തമാൻ-നിക്കോബാർ ദ്വീപുകൾ, മധ്യ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് കാലവർഷം വ്യാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Leave feedback about this