കൊച്ചി: ലുലുമാളിലെ ഓണാഘോഷത്തിന്റെ ഭാഗമായി നാളെ (31) വിവിധ ബാൻഡുകൾ അവതരിക്കുന്ന സംഗീത വിരുന്ന് അരങ്ങേറും. ലുലു ഈ ഓണം ഇവിടെയാണ് ആഘോഷത്തിന്റെ ഭാഗമായിട്ടാണ് 31ന് ചെമ്മീൻ, ഉറുമി, ഹരിശങ്കരൻ തുടങ്ങിയ പ്രശസ്ത പിന്നണി ഗായകർ അണിനിരക്കുന്ന വിവിധ ബാൻഡുകൾ അവതരിപ്പിക്കുന്ന . വൈകിട്ട് ആറിന് തുടങ്ങുന്ന ഷോ പത്ത് മണി വരെ നീണ്ട് നിൽക്കും. ബുക്ക് മൈ ഷോ വഴി ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാനും അവസരമുണ്ട്. ടിക്കറ്റ് നാളെ വൈകിട്ട് 6 മണി വരെ ബുക്ക് മൈ ഷോയിലൂടെ ബുക്ക് ചെയ്യാൻ സാധിക്കും.
ടിക്കറ്റ് വിതരണോത്ഘാടനം സിനിമാ താരങ്ങളായ അഷ്കർ അലി, ഹൃതു ഹാരൂൺ , പ്രീതി മുകുന്ദൻ, മിധുട്ടി,അർജുൻ സുന്ദരേശൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി കഥകളി, തെയ്യം, കളരിപ്പയറ്റ്, നൃത്തരൂപങ്ങളുമൊരുക്കി മെഗാ ആർട്ട് ഫ്യൂഷനും അരങ്ങേറി. ലുലു മാൾ കൊച്ചി ഓപ്പറേഷൻസ് മാനേജർ ഒ.സുകുമാരൻ, സെക്യൂരിറ്റി മാനേജർ. കെ.ആർ ബിജു ,സിനിമാ സംവിധായകൻ ഫൈസൽ ഫസലുദ്ധീൻ, നിർമ്മാതാവ് സഞ്ജു ഉണ്ണിത്താൻ എന്നിവർ പ്രസംഗിച്ചു.
പടം അടിക്കുറിപ്പ്: ലുലുമാളിലെ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ബാൻഡ് അവതരണത്തിന്റെ ടിക്കറ്റ് വിതരണോത്ഘാടനം സിനിമാ താരങ്ങളായ അഷ്കർ അലി, ഹൃതു ഹാരൂൺ , പ്രീതി മുകുന്ദൻ, മിധുട്ടി, അർജു സുന്ദരേശൻ എന്നിവർ ചേർന്ന് നിർവഹിക്കുന്നു.