- മധു ബാലകൃഷ്ണനെ ആദരിച്ച് കൊച്ചി ലുലുമാൾ
കൊച്ചി: മലയാളികളെ സംഗീത വിസ്മയം കൊണ്ട് അമ്പരിപ്പിച്ച ഗായകൻ മധു ബാലകൃഷ്ണന്റെ പുതിയ ചുവടുവയ്പ്പിന് സാക്ഷിയായി കൊച്ചി ലുലുമാൾ. മധു ബാലകൃഷ്ണന്റെ പുതിയ സംരംഭമായ പർപ്പിൾ ബാൻഡിന്റെ ഉദ്ഘാടനം ലുലുമാളിൽ അരങ്ങേറി. പുതിയ തുടക്കം പ്രിയഗായകന്റെ അമ്മ ലീലാവതിയും ഭാര്യ ദിവ്യയുടെ മാതാവ് സാവിത്രിയും ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. സംഗീതം സിനിമയിൽ മുഖ്യഘടകമായിരുന്നെങ്കിൽ ഇന്ന് അതിന്റെ സാധ്യതകൾ കുറയുകയാണെന്നും അതിനാൽ തന്നെയാണ് നല്ല സംഗീതത്തെ പരിഭോഷിപ്പാക്കാൻ തന്റെ ബാൻഡിലൂടെ ശ്രമിക്കുന്നതെന്നും മധു ബാലകൃഷ്ണൻ പ്രതികരിച്ചു. നാടോടുമ്പോൾ നടുവേ ഓടുന്നതാണ് കാലഘട്ടത്തിന് യോജിച്ചത്. അതിനാൽ തന്നെയാണ് ബാൻഡുമായി മുന്നോട്ട് വരുന്നത്. ഇംഗ്ലീഷ് സിനിമകളിൽ കാണുന്നത് പോലെ എൻഡ് കാർഡിലേക്ക് പാട്ടുകൾ കാണിക്കുന്ന പോലെ മലയാള സിനിമയിലെ ഗാനങ്ങൾ ചുരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഗായിക ഗായകന്മാർക്കും കൂടുതൽ അവസരങ്ങൾ ഉണ്ടാകട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.

(ഗായകൻ മധു ബാലകൃഷ്ണനെ സംവിധായകൻ മേജർ രവിയും ക്യാൻസർ രോഗ വിദഗ്ധൻ ഡോ പി.വി ഗംഗാധരനും ചേർന്ന് ആദരിക്കുന്നു.)
തുടർന്ന് നടന്ന പർപ്പിൾ ബാൻഡിന്റെ ആദ്യ അവതരണം തന്ന സദസിന്റെ നിറഞ്ഞ കയ്യടി ഏറ്റുവാങ്ങി. സംഗീത ജീവിതത്തിൽ മധു ബാലകൃഷ്ണൻ പാടിയ ഏറ്റവും മനോഹരമായ ഗാനങ്ങളും മറ്റ് ഗാനങ്ങളും കോർത്തിണക്കിയാണ് ബാൻഡിന്റെ ലൈവ് ഷോ അരങ്ങേറിയത്. അച്ഛനൊപ്പം മകൻ മാധവ് ബാലകൃഷ്ണന്റെ തുറന്ന വേദിയിലെ അരങ്ങേറ്റവും ഗംഭീരമായി. സംഗീത ജീവിതത്തിൽ മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന മധു ബാലകൃഷ്ണനെ ലുലുമാൾ ആദരിച്ചു.
(പടം- കൊച്ചി ലുലുമാളിൽ ഗായകൻ മധു ബാലകൃഷ്ണന്റെ പുതിയ ബാൻഡായ പർപ്പിളിന്റെ ഉദ്ഘാടനം മധുബാലകൃഷ്ണന്റെയും ഭാര്യ ദിവ്യയുടെയും മാതാക്കളായ ലീലാവതി, സാവിത്രി എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി നിർവഹിക്കുന്നു.)
ലുലുവിന്റെ ഉപഹാരം സംവിധായകനും നടനുമായ മേജർ രവിയും ക്യാൻസർ രോഗവിദദ്ധൻ ഡോ. പി.വി ഗംഗാധരനും ചേർന്ന് കൈമാറി. ലുലു മീഡിയ ഹെഡ് എൻ.ബി സ്വരാജും കൊച്ചി ലുലു റീജണൽ ഡയറക്ടർ സുധീഷ് നായരും ചേർന്ന് മധു ബാലകൃഷ്ണനെ പൊന്നാട അണിയിച്ചു. കൊച്ചി ലുലുമാൾ ജനറൽ മാനേജർ വിഷ്ണു ആർ നാഥ് പൂച്ചെണ്ട് നൽകിയും ആദരം അറിയിച്ചു. നിലമ്പൂർ എം.എൽ.എ ആര്യടൻ ഷൗക്കത്ത്,നടൻ ശേഖർ മേനോൻ, സംഗീത സംവിധായകൻ രജിൻ രാജ് ,നടി കൃഷ്ണപ്രഭ എന്നിവർ ആശംസകൾ നേർന്നു.