കൊച്ചി: തൃപ്രയാർ നാട്ടിക ബീച്ച് ആരിക്കിരി ഭഗവതി ക്ഷേത്രോത്സവത്തിന് എം.എ യൂസഫലിയുടെ സാമ്പത്തിക സഹായം. അഞ്ച് ലക്ഷം രൂപയുടെ സംഭാവനയാണ് എം.എ യൂസഫലി ക്ഷേത്രത്തിന് പതിവ് തെറ്റിക്കാതെ കൈമാറിയത്. ക്ഷേത്രത്തിലെ കൊടിയേറ്റ് ദിവസം ലുലു ഗ്രൂപ്പ് പ്രതിനിധികളായ സെക്രട്ടറി ഇ.എ ഹാരീസ്, ലുലു മീഡീയ ഹെഡ് എൻ.ബി സ്വരാജ് എന്നിവർ ചേർന്ന് ചെക്ക് ഭാരവാഹികളായ എ.എസ് പത്മപ്രഭ, ഇ.വി ധർമ്മൻ. പി.കെ ഹരിഹരൻ എന്നിവർക്ക് കൈമാറി. തൃപ്രയാർ വൈമാളിന്റെ ഉദ്ഘാടന വേളയിൽ വൈമാളിൽ നിന്നുള്ള ലാഭവിഹിതം തന്റെ നാട്ടിലെ ആരാധനാലയങ്ങൾക്ക് നൽകുമെന്ന് എം.എ യൂസഫലി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഉത്സവദിനം എം.എ യൂസഫലിയുടെ സംഭാവനയെത്തിയത്.
നാട്ടികയിലെ ആരിക്കിരി ഭഗവതി ക്ഷേത്രത്തിനും, തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിനും തൃപ്രയാർ സെന്റ് ജൂഡ് ദേവാലയത്തിനും, നാട്ടിക ജുമ മസ്ജിദിനുമായി എല്ലാ വർഷവും മുടക്കാതെ സംഭവാന നൽകി വരുന്നുണ്ട്.ക്ഷേത്രോത്സവത്തിന്റെ നടത്തിപ്പിനും ക്ഷേത്രത്തിന്റെ പരിപാലനത്തിനുമായി ഈ തുക ചിലവഴിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പടം അടിക്കുറിപ്പ്:
നാട്ടിക ബീച്ച് ആരിക്കിരി ഭഗവതി ക്ഷേത്രത്തിലെ ഉത്സവ കൊടിയേറ്റ് ദിനത്തിൽ എം.എ യൂസഫലിയുടെ സംഭാവനയായ അഞ്ച് ലക്ഷത്തിന്റെ ചെക്ക് ലുലു ഗ്രൂപ്പ് പ്രതിനിധികളായ സെക്രട്ടറി ഇ.എ ഹാരീസ്, മീഡിയ ഹെഡ് എൻ.ബി സ്വരാജ് എന്നിവർ ചേർന്ന് കൈമാറുന്നു.

Leave feedback about this