തൃശൂർ: കാഴ്ചപരിമിധി നേരിടുന്ന തൃശൂരിലെ വീട്ടമ്മയ്ക്കും മകൾക്കും നൽകിയ വാക്ക് പാലിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. 25 ലക്ഷം രൂപ ചിലവിൽ ജയ്സമ്മക്കായി യൂസഫലി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ വെള്ളിയാഴ്ച കൈമാറും. തൃശൂർ വരടിയം അംബേക്കർ സ്വദേശിനിയായ ജെയ്സമ്മ മാത്യുവിനും എട്ടാം ക്ലാസുകാരി മകൾക്കുമാണ് എം.എ യൂസഫലിയുടെ വീടൊരുങ്ങിയത്. ജയ്സമ്മയും മകളും ലോട്ടറിവിറ്റാണ് ജീവിതം കഴിയുന്നത്. ഇവരുടെ ജീവിത ദുരിതത്തിന്റെ വാർത്ത ലുലു ഗ്രൂപ്പ് ചെയർമാന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കുടുംബത്തിന് സഹായം എത്തിക്കാൻ നിർദ്ദേശം നൽകിയത്. ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിഞ്ഞശേഷം ജയ്സമ്മയുടെ പേരിലുള്ള അഞ്ച് സെന്റ് സ്ഥലത്ത് അടച്ചുറപ്പുള്ള വീട് പണിയാൻ യൂസഫലി നിർദേശം നൽകുന്നത്. തുടർന്ന് കഴിഞ്ഞ ജൂണിൽ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങളും തുടങ്ങി.

900 സ്ക്വയർ ഫീറ്റിൽ രണ്ട് കിടപ്പ് മുറികളും ഡൈനിങ്ങ് ഹാളും , കിച്ചനും വർക്ക് ഏരിയയും ലീവിങ്ങ് റൂം അടങ്ങുന്ന വീടാണ് ജയ്സമ്മയ്ക്കായി നിർമ്മിച്ചു നൽകിയിരിക്കുന്നത്. വീടുപണി പൂർത്തിയായപ്പോൾ വീടിലേക്കുള്ള ഗൃഹോപകരണങ്ങളും ഫർണീച്ചറുകളും യൂസഫലി തന്നെ സമ്മാനിച്ചു.കട്ടളയും ജനാലയും മേൽക്കൂരയും അടക്കം തകർന്നു വീഴറായാ നിലയിയിരുന്നു ജയ്സമമ്മയുടെ വീട്.
അന്ധയായ ജയ്സമ്മയുടെ ദുരിതജീവിതത്തിന്റെ വാർത്ത ലണ്ടൻ സന്ദർശന വേളയിലാണ് മാധ്യമവാർത്തകളിലുടെ എം.എ യൂസഫലിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ജയ്സമ്മയ്ക്ക് വീട് നിർമ്മിച്ചു നൽകാൻ എം.എ യൂസഫലി വേണ്ട ഇടപെടലും നടത്തി. ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന താത്കാലിക ജോലിക്കൊപ്പം ലോട്ടറി കച്ചവടവുമായിരുന്നു ജയ്സമ്മയുടെ ഉപജീവനം.
പടം അടിക്കുറിപ്പ്:-
കാഴ്ചപരിമിതി നേരിടുന്ന തൃശൂരിലെ ജയ്സമ്മക്കും മകൾക്കും താമസിക്കുവാൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി നിർമ്മിച്ച് നൽകിയ വീട്.