loginkerala breaking-news രാഹുൽ വലിയൊരു ക്രിമിനലാണ്, പല സ്ത്രീകൾക്കും മോശം മെസേജ് അയച്ചിട്ടുണ്ട്, കോൺഗ്രസിന്റെ ഭാഗമായതിനാലാണ് മിണ്ടാതിരുന്നത്; എം.എ. ഷഹനാസ്
breaking-news Kerala

രാഹുൽ വലിയൊരു ക്രിമിനലാണ്, പല സ്ത്രീകൾക്കും മോശം മെസേജ് അയച്ചിട്ടുണ്ട്, കോൺഗ്രസിന്റെ ഭാഗമായതിനാലാണ് മിണ്ടാതിരുന്നത്; എം.എ. ഷഹനാസ്

കൊച്ചി ∙ മഹിള കോണ്‍ഗ്രസില്‍ അമ്മയുടെ പ്രായമുള്ള ആളുകൾക്ക് വരെ രാഹുൽ മാങ്കൂട്ടത്തിലിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന വെളിപ്പെടുത്തലുമായി കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എം.എ. ഷഹനാസ്. രാഹുലിനെതിരെ പരാതി പറഞ്ഞപ്പോഴുള്ള ഷാഫിയുടെ മൗനം പരിഹാസമായി തോന്നി. താൻ പറഞ്ഞത് കള്ളമാണെന്ന് ഷാഫി പറഞ്ഞാൽ തെളിവ് പുറത്തുവിടും. പാർട്ടി നടപടിയേയും സൈബറാക്രമണങ്ങളെയും ഭയപ്പെടുന്നില്ലെന്നും ഷഹനാസ് വെളിപ്പെടുത്തി.

‘‘രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ഞാൻ പരാതിയൊന്നും കൊടുത്തിട്ടില്ല. രാഹുലിനെ പ്രതിരോധിക്കാൻ എനിക്ക് അന്നേ കഴിഞ്ഞിട്ടുണ്ട്. ഷാഫി പറമ്പിലിനോട് പറഞ്ഞ കാര്യങ്ങളാണ് ഇന്നലെ ഞാൻ പങ്കുവച്ചത്. എന്ത് പരാതി കൊടുത്താലും യൂത്ത് കോൺഗ്രസിൽ നിന്നും നീതി ലഭിക്കാറില്ല. രാഹുലിനെപ്പറ്റി ഷാഫിയോട് പരാതിയല്ല പറഞ്ഞത്, അഭിപ്രായമാണ് പറഞ്ഞത്. അത് വകവച്ചില്ല. അതിനുശേഷം രാഹുൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റും പാലക്കാട് എംഎൽഎയുമായി.

രാഹുൽ വലിയൊരു ക്രിമിനലാണ്. പല സ്ത്രീകൾക്കും മോശം മെസേജ് അയച്ചിട്ടുണ്ട്. കോൺഗ്രസിന്റെ ഭാഗമായതിനാലാണ് മിണ്ടാതിരുന്നത്. പരാതിയുമായി ഒരു സ്ത്രീ എങ്കിലും മുന്നോട്ടു വരണമെന്ന് ആഗ്രഹമായിരുന്നു. ഇന്നലെ പരാതി പറഞ്ഞതിനു പിന്നാലെ വിദേശത്ത് നിന്നടക്കം ഭീഷണിയാണ്’’ – എം.എ. ഷഹനാസ് പറഞ്ഞു.

Exit mobile version