breaking-news

ഇഷ്ട ബ്രാൻഡുകൾ വിലക്കുറവിൽ സ്വന്തമാക്കാം ; ദി ലക്സ് എഡിറ്റ് എക്സ്പോ ഇന്ന് അവസാനിക്കും

കൊച്ചി: ലോകാത്തര ബ്രാൻഡുകളുടെ വിപുലമായ ശേഖരവുമായി ലുലുവിൽ ദി ലക്സ് എഡിറ്റ് എക്സ്പോ ഇന്ന് അവസാനിക്കും. ഫ്രാ​ഗ്രൻസ്, വാച്ചുകൾ, സൺ ​ഗ്ലാസുകൾ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് മേളയിൽ ഒരുങ്ങുന്നത്. ലുലു എട്രിയത്തിൽ ആരംഭിച്ച എക്സ്പോയിൽ ആകർഷകമായ ഓഫറുണ്ട്. സ്വിസ്സ് ടൈം ഹൗസാണ് വാച്ച് എക്സ്പോ ഒരുക്കുന്നത്. കാൽവിൻ ക്ലെൻ, കാസിയോ, എഡിഫൈസ്, കെന്നത്ത് കോൾ തുടങ്ങി അന്താരാഷ്ട്ര ബ്രാൻഡുകൾ എക്സ്പോയിൽ അണിനിരക്കുന്നുണ്ട്. പല വാച്ച് ബ്രാൻഡുകൾക്കും ഫള്റ്റ് ഫിഫ്റ്റി ഓഫറാണ് തുടരുന്നത്.

സെലിൻ പാരിസ്, പ്രാഡ, റെയിബാൻ, ,ടോം ഫോർഡ്, പോലീസ്, ഹൂ​ഗോ, ടോമി ഹിൽഫൈറ്റർ ഉൾപ്പടെ ലോകോത്തര ബ്രാൻഡുകളുടെ സൺ​​ഗ്ലാസുകൾ ഐ.എക്സ് പ്രസ് ഒരുക്കുന്ന എക്സ്പോയിലെ മുഖ്യ ആകർഷണമാണ്. 50 ശതമാനം വരെയുള്ള ഓഫർ പല ബ്രാൻഡിനും ലഭിക്കും. ലുലു ബ്ലഷിന്റെ നേതൃത്വത്തിൽ പെർഫ്യുമുകളുടെ വിപുലമായ കളക്ഷനൊരുക്കിയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. ഡേവിഡ് ഓഫ്, ഡോൾസ് ആൻഡ് ​ഗബ്ബാന തുടങ്ങിയ ബ്രാൻഡുകൾക്ക് 50 ശതമാനം വരെ വിലക്കുറവ് ലഭിക്കും. കയ്യിലിണങ്ങിയ ഇഷ്ട വാച്ചുകൾ തിരഞ്ഞെടുക്കാനും വാങ്ങുവാനും ഈ ഓഫർ കാലം വിനിയോ​ഗിക്കാൻ സാധിക്കും. ഇന്ന് കൂടി തുടരുന്ന ഓഫർ വഴി വിലക്കുറവിൽ ഇഷ്ടബ്രാൻഡുകൾ സ്വന്തമാക്കാം.

പടം അടിക്കുറിപ്പ്: കൊച്ചി ലുലുമാളിൽ ആരംഭിച്ച ദി ലക്സ് എഡിറ്റ് എക്സ്പോയിലെ വാച്ചുകളുടെ സ്റ്റാൾ.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video