breaking-news Business lk-special

50 ശതമാനം വിലക്കുറവുമായി ലുലുവിൽ ഷോപ്പിങ്ങ് ഉത്സവം; ലുലു ഓൺ സെയിൽ ജനുവരി 8 മുതൽ

ലുലു ഹാപ്പിനസ് അംഗങ്ങൾക്ക് ജനുവരി 7 മുതൽ ഓഫർ ലഭ്യമാകും

കൊച്ചി: 50 ശതമാനം വിലക്കുറവുമായി ലുലു ഓൺ സെയിലിന് ജനുവരി 8 ന് തുടക്കമാകും. ഓഫർ വിൽപ്പന ജനുവരി ‌11 വരെ നീണ്ട് നില്‍ക്കും. ‌കൊച്ചി ലുലുമാളിലെ ലുലു സ്റ്റോറുകൾ, മരട് ഫോറം മാളിലെ ലുലു ഡെയ്ലി എന്നിവിടങ്ങളിലാണ് ഫ്ളാറ്റ് ഫിഫ്റ്റി സെയിൽ നടക്കുക. ഈ ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ രാത്രി രണ്ട് വരെ ഇടപ്പള്ളി ലുലുമാളും ലുലു സ്റ്റോറുകളും തുറന്ന് പ്രവർത്തിക്കും. യേർലി ആക്സസ് വഴി ലുലു ലോയലിറ്റി ഹാപ്പിനസ് അംഗങ്ങൾക്ക് ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവിടങ്ങളിൽ ജനുവരി 7 മുതൽ ഷോപ്പിങ്ങ് നടത്താം.

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട് എന്നീ ലുലു സ്റ്റോറുകളും അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന ലുലുമാളിലെ വിവിധ ഷോപ്പുകളും ലുലു ഓണ്‍ സെയിലിന്റെ ഭാഗമാകും. എൻഡ് ഓഫ് സീസൺ സെയിലിന്റെ ഭാഗമായി ലുലു ഫാഷനിൽ 50 ശതമാനം വിലക്കുറവിൽ ബ്രാൻഡഡ് വസ്ത്രങ്ങൾ സ്വന്തമാക്കാം. ലേഡീസ് , കിഡ്സ്, ജെൻസ് വെയറുകൾ, ട്രെൻഡഡ് ഔട്ട്ഫിറ്റുകൾ എന്നിവ പകുതിവിലയിൽ സ്വന്തമാക്കാൻ സാധിക്കും. കൂടാതെ ലുലു ഫാഷൻ സ്റ്റോറിലെ ഐ എക്സ്പ്രസ് , ബ്ലഷ് സ്റ്റോറുകളിലും 50 ശതമാനം വിലക്കുറവിൽ പ്രൊഡക്ടുകൾ സ്വന്തമാക്കാം. ഇലക്ട്രോണിക്സ് ആന്‍ഡ് ഹോം അപ്ലയന്‍സ് ഉത്പ്പന്നങ്ങളുടെ വന്‍ ശേഖരമൊരുക്കി ലുലു കണക്ടിൽ ഫ്ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ ടിവി, വാഷിങ് മെഷിന്‍, ഫ്രിഡ്ജ് തുടങ്ങി തിരഞ്ഞെടുക്കപ്പെട്ട പ്രൊഡക്ടുകളും വീട്ടുപകരണങ്ങളും, ഇലക്ട്രോണിക്സ് ഉപകരണങ്ങളും 50 ശതമാനം വിലക്കുറവിൽ സ്വന്തമാക്കാം. ഇതിന് പുറമേ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് റീട്ടെയില്‍ ഉത്പന്നങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങിയ തിരഞ്ഞെടുക്കപ്പെട്ട ഉത്പ്പന്നങ്ങൾ 50 ശതമാനം വിലക്കുറവിൽ വാങ്ങിക്കാന്‍ സാധിക്കും. ജുവലറി, സ്പെക്സ്, കോസ്‌മെറ്റിക്‌സ് ആന്‍ഡ് ബ്യൂട്ടി എന്നിവയെല്ലാം വമ്പിച്ച വിലക്കുറവില്‍ സ്വന്തമാക്കാം.

ലുലു ഫുഡ് കോര്‍ട്ടിലെ എല്ലാ ഷോപ്പുകളും, വിനോദകേന്ദ്രമായ ഫണ്‍ട്യൂറയും രാത്രി വൈകിയും ഈ ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കും. ഓഫർ സെയിൽ ദിവസങ്ങളിൽ ഉപഭോക്താക്കളുടെ സൗകര്യാർത്ഥം കൊച്ചി മെട്രോ സർവീസ് രാത്രി 11:40 വരെ പ്രവർത്തിക്കും.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video