breaking-news lk-special

വസന്തത്തെ വരവേറ്റ് ലുലു: ലുലു ഫ്ലവർ ഫെസ്റ്റിന് തുടക്കമായി

കൊച്ചി: പൂക്കളുടെ വൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്ന ലുലു ഫ്ലവർ ഫെസ്റ്റിന് കൊച്ചി ലുലുമാളിൽ തുടക്കമായി. വീടും ഉദ്യാനങ്ങളും മനോഹരമാക്കാവുന്ന വ്യത്സ്യതതരം പൂക്കളാൽ ലുലു ഫ്ലവർ ഫെസ്റ്റ് ശ്രദ്ധേയമാണ്. പ്രകൃതിസംരക്ഷണത്തിന്റെ അവബോധത്തിനൊപ്പം അലങ്കാര ചെടികളുടെ കമനീയ ശേഖരവുമായിട്ടാണ് ഫ്ലവർ ഫെസ്റ്റ് ആരംഭിച്ചിരിക്കുന്നത്.

ബോഗെയിന്‍വില്ല, വ്യത്യസ്തതരം ഓര്‍ക്കിഡുകള്‍, കുറഞ്ഞ പ്രായത്തില്‍ തന്നെ കായ്ഫലം നല്‍കുന്ന ഫല സസ്യങ്ങള്‍ എന്നിവയ്ക്കു പുറമേ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പുഷ്പ സസ്യങ്ങളും മേളയില്‍ പ്രദര്‍ശനത്തിനുണ്ട്. ഇൻഡോർ ഔട്ട്ഡോർ സസ്യങ്ങളാലും പൂച്ചെടികളാലും ഫെസ്റ്റ് ശ്രദ്ധേയമാണ്. ഫ്ലവർ ഫെസ്റ്റിന്റെ ഭാഗമായി പുഷ്പങ്ങളാൽ മാൾ അലങ്കരിച്ചിട്ടുണ്ട്.

കുട്ടികൾക്കുള്ള ലിറ്റിൽ പ്രിൻസ് ആൻഡ് പ്രിൻസസ് മത്സരവും. ലുലു ഫൺട്യൂറ ഒരുക്കുന്ന ലിറ്റിൽ ഷെഫ് മത്സരത്തിന്റെ ​ഗ്രാൻഡ് ഫിനാലെയും അരങ്ങേറും. ഫെസ്റ്റ് 18ന് സമാപിക്കും.

പടം അടിക്കുറിപ്പ്:

പടം1
ലുലു ഫ്ലവർ ഫെസ്റ്റിന്റെ ഭാ​ഗമായി മാളിൽ ഒരുക്കിയ സ്റ്റാൾ വീക്ഷിക്കുന്ന ഇന്തോനേഷ്യൻ വനിതകൾ.

പടം- 2
ലുലു ഫ്ലവർ ഫെസ്റ്റിൽ നിന്ന്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video