loginkerala Business പുതുക്കിയ ജി.എസ്.ടിയിൽ നൂറ് ശതമാനം ലാഭം ഉറപ്പാക്കി ലുലു: ഇന്ന് മുതൽ പുതിയ നികുതിയിൽ വിൽപന
Business

പുതുക്കിയ ജി.എസ്.ടിയിൽ നൂറ് ശതമാനം ലാഭം ഉറപ്പാക്കി ലുലു: ഇന്ന് മുതൽ പുതിയ നികുതിയിൽ വിൽപന

കൊച്ചി: പുതുക്കിയ ജി.എസ്.ടി സ്ലാബിൽ വിലക്കുറവോടെ ലുലു സ്റ്റോറുകളിൽ ഇന്ന് മുതൽ ഷോപ്പിങ്ങ് നടത്താം. സേവ് ബിഗ് വിത്ത് നെക്സ്റ്റ് ജൻ ജിഎസ് ടിക്ക് ലുലു സ്റ്റോറുകളിൽ ഇന്ന് മുതൽ തുടക്കം. ഇന്ത്യാ ​ഗവൺമെന്റിന്റെ പുതുക്കിയ ജി.എസ്.ടി നിരക്ക് ഇന്ന് (തിങ്കൾ) മുതൽ പ്രാബല്യത്തിൽ വന്നതോടെ ഇനി ലുലുവിലെ ഹൈപ്പർമാർക്കറ്റുകളിലും ഫാഷൻ, ലുലു കണക്ട്, സെലിബ്രേറ്റ് സ്റ്റോറുകളിൽ വിലക്കുറവിൽ ഷോപ്പിങ്ങ് നടത്താൻ സാധിക്കും. ലുലു ഡെയ്ലി, ലുലു എക്സ്പ്രസ് ഫ്രഷ് മാർക്കറ്റ് എന്നീ സ്റ്റോറുകളിലും പുതിയ നികുതി ഘടനയിൽ വിൽപന തുടങ്ങിയിട്ടുണ്ട്. കേന്ദ്ര സർക്കാർ പുതുക്കിയ നെക്സ്റ്റ് ജൻ ജിഎസ് ടി നൂറു ശതമാനം പ്രയോജനപ്പെടുത്തിയാണ് ഉപഭോക്താക്കൾക്ക് മികച്ച വിലക്കുറവിൽ ഷോപ്പിംഗ് ചെയ്യുവാൻ ലുലു അവസരമൊരുക്കുന്നത്.

ലുലു ഹൈപ്പർ മാർക്കറ്റിലെ സ്റ്റോറുകളിൽ നിന്നും ഷോപ്പ് ചെയ്യുമ്പോൾ ചോക്ലേറ്റ്, നെയ്യ്, ഇൻസ്റ്റന്റ് നൂഡിൽസ്, കുക്കീസ്, കാപ്പി, പാസ്ത, സൗന്ദര്യ വർദ്ധിത ഉത്പ്പന്നങ്ങൾ എന്നിവ 12 ശതമാനം നികുതിയിൽ നിന്ന് ഇളവുകളോടെ 5% മാത്രം ജി.എസ്.ടി നൽകി വാങ്ങാം. ലുലു കണക്ടിൽ നിന്ന് ഇലക്രോണിക്സ് ഉപകരണങ്ങൾ 28 ശതമാനത്തിൽ നിന്ന് 18ശതമാനം നികുതി നൽകി, ഫ്രിഡ്ജ്, , സ്മാർട് ടി.വി എന്നിവ വാങ്ങാം. ​ഗൃഹോപകരണങ്ങൾക്കും നികുതിയിളവ് വന്നിട്ടുണ്ട്. ലുലു ഫാഷൻ സ്റ്റോറിലും, ലുലു സെലിബ്രേറ്റിലും, തുണിത്തരങ്ങളും ഫുട് വെയറുകളും അടങ്ങുന്ന ഉത്പന്നങ്ങൾക്കും പുതുക്കിയ ജി.എസ്.ടി പ്രകാരമുള്ള വിലക്കുറവുണ്ട്. 1051 രൂപ മുതൽ 2625 രൂപയ്ക്കുള്ളിൽ ഷോപ്പ് ചെയ്യുമ്പോൾ പുതുക്കിയ നികുതി സ്ലാബിലുള്ള ജി.എസ്.ടി ആനുകൂല്യവും ലഭിക്കും.

Exit mobile version