പുലിക്കളി മുതൽ വടംവരെ, വിവിധ നാടൻ മത്സരങ്ങളും
കൊച്ചി: ലുലുമാളിലെ ഓണാഘോഷപരിപാടികൾക്ക് തുടക്കമായി.’ഓണം ഇവിടെയാണ്’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷം ഗായകരായ വിജയ് യേശുദാസ്, സുധീപ് കുമാർ, രഞ്ജിനി ജോസ് , രാകേഷ് ബ്രഹ്മനാന്ദൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പത്ത്ദിവസം നീണ്ടും നിൽക്കുന്ന ആഘോഷങ്ങൾ അടുത്തമാസം ഏഴിന് സമാപിക്കും. ഓണത്തെ വരവേറ്റ് ലുലു മാളിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള കൂറ്റൻ ചുട്ടിമുഖൻ ശിൽപ്പത്തിന് 20അടി ഉയരമുണ്ട്. കഥകളിയുമായി ബന്ധപ്പെട്ട് ലുലു ചെയ്ത സാങ്കൽപ്പിക ശിൽപമാണ് ചുട്ടിമുഖൻ.കഥകളി മുഖത്തിലുള്ള വേഴാമ്പലാണ് ചുട്ടിമുഖനിലൂടെ അവതരിപ്പിക്കുന്നത്. ഇത് കൂടാതെ നാഗമുഖി, കാക്കത്തമ്പുരാൻ എന്നിവയും ലുലുവിൽ ഓണ ശിൽപ പ്രദർശനത്തിനുണ്ടാകും. ലുലു ഫുഡ് കോർട്ടിലൊരുക്കിയ വി. ആർ വള്ളംകളിയും വെറിട്ട കാഴ്ചയാണ്.

ആഘോഷത്തിൽ പ്രമുഖ ചലച്ചിത്ര പിന്നണി ഗായകർ നേതൃത്വം നൽകുന്ന സംഗീത വിരുന്നും കുട്ടികൾക്കായുള്ള വിനോദപരിപാടികളും അരങ്ങേറും. ഇന്ന് (28ന് ) മെഗാ കേരള ആർട് ഫ്യൂഷൻ, 29ന് അഖിലകേരള വടംവലി മത്സരം, കുട്ടിമാവേലി, 30ന് പുലിക്കളി എന്നിവ അരങ്ങേറും. വിവിധ ബാൻഡുകളായ ഉറുമി, ചെമ്മീൻ, ഹരിശങ്കർ എന്നിവർ ഒരുക്കുന്ന സംഗീത വിരുന്ന് ഓഗസ്റ്റ് 31 അവതരിപ്പിക്കും.
സെപ്റ്റംമ്പർ 1ന് തിരുവാതിര, രണ്ടിന് കുട്ടിയോണം, ഉത്രാടം ദിനത്തിൽ ഓണപ്പൊട്ടൻ, ജിഗർതണ്ട ബാൻഡിന്റെ
സംഗീതവിരുന്നും അരങ്ങേറും. തിരുവോണ നാളിൽ അവതരിപ്പിക്കുന്ന ഗരുഡൻ പറവ വ്യത്യസ്ത കലാവിരുന്നായി മാറും. ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി ലുലു മാൾ പുറത്തിറക്കിയ അവതരണം ഗാനം ഗായകൻ വിജയ് യേശുദാസ് പ്രകാശനം ചെയ്തു. ചടങ്ങിൽ ലുലു ഡയറക്ടർ സാദിഖ് കാസിം, റീജണൽ മാനേജർ സുധീഷ് നായർ, മീഡിയ ഹെഡ് എൻ.ബി സ്വരാജ്, കൊച്ചി ലുലുമാൾ ജനറൽ മാനേജർ വിഷ്ണു ആർ നാഥ്, ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത് എന്നിവർ പ്രസംഗിച്ചു.
പടം അടിക്കുറിപ്പ്:- ലുലുമാളിലെ പത്ത് ദിവസം നീണ്ടും നിൽക്കുന്ന ഓണാഘോഷം ഗായകരായ, വിജയ് യേശുദാസും, സുധീപ് കുമാറും രാകേഷ് ബ്രഹ്മനാന്ദനും രഞ്ജിനി ജോസും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. ജോ പൈനേടത്ത്, വിഷ്ണു ആർ നാഥ്, സാദിഖ് കാസിം, സുധീഷ് നായർ, എൻ.ബി സ്വരാജ് എന്നിവർ സമീപം.