Business

പകുതി വിലക്ക് സാധനങ്ങൾ വാങ്ങാം; കോട്ടയം ലുലുമാളിൽ വിലക്കുറവിന്റെ മഹോത്സവം

കോട്ടയം: എന്‍ഡ് ഓഫ് സീസണ്‍ സെയിലിന്‍റെ ഭാഗമായി കോട്ടയം ലുലുമാളിൽ പകുതി വിലക്ക് സാധനങ്ങൾ വാങ്ങാം. വിവിധ ബ്രാന്റുകളുടെ മൂവായിരത്തോളം ഉത്പന്നങ്ങൾക്കാണ് മഹാ വിലക്കിഴിവ് ഒരുക്കിയിരിക്കുന്നത്.
ജനുവരി 8 മുതൽ 11 വരെയുളള നാലുദിവസങ്ങളിലാണ് വമ്പിച്ച ഓഫർ സെയിൽ നടക്കുന്നത്. ലുലു ഓണ്‍ സെയില്‍, ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ ഷോപ്പിംഗ് ആഘോഷങ്ങളുടെ ഭാഗമായാണ് അന്തർദേശീയ ഉത്പന്നങ്ങൾക്കുൾപ്പെടെ വമ്പൻ വിലക്കിഴിവ് ഒരുക്കിയിരിക്കുന്നത്.

ഓഫർ സെയില്‍ ദിവസങ്ങളില്‍ മിഡ്നൈറ്റ് ഷോപ്പിങിനും അവസരമുണ്ടാകും. രാത്രി രണ്ടുമണി വരെ മാള്‍ തുറന്നു പ്രവർത്തിക്കും. ഈ ദിവസങ്ങളില്‍ കോട്ടയം ലുലുമാളിലെ ഫുഡ് കോർട്ടുകളും വിനോദ കേന്ദ്രമായ ലുലു ഫണ്‍ട്യൂറയും പുലർച്ചെ രണ്ടുമണിവരെ പ്രവർത്തിക്കും.

എന്‍ഡ് ഓഫ് സീസണ്‍ സെയിലിന്‍റെ ഭാഗമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ഫാഷന്‍ സ്റ്റോര്‍, കണക്ട് അടക്കമുള്ള ലുലുവിന്‍റെ എല്ലാ ഷോപ്പുകളിലും ഓഫറുകളോടെ പർച്ചേയ്സ് സാധ്യമാണ്. കോട്ടയം ലുലുമാളിലെ മറ്റു ഷോപ്പുകളെല്ലാം ലുലു ഓണ്‍ സെയിലിന്‍റെ ഭാഗമാകുന്നുണ്ട്. ഇവിടെ നിന്ന് പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍ തുണിത്തരങ്ങള്‍, ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍, ലാപ്ടോപ്, മൊബൈല്‍, ടി വി, വീട്ടുപകരണങ്ങള്‍, ബാഗുകള്‍, പാദരക്ഷകള്‍ തുടങ്ങി എല്ലാ ഉത്പന്നങ്ങളും വിലക്കിഴിവോടെ വാങ്ങാവുന്നതാണ്.

ഓഫർ സെയിൽ പരിഗണിച്ച് ജനുവരി എട്ടുമുതൽ പതിനൊന്ന് വരെ ബില്ലിങിനായി പ്രത്യേക കൗണ്ടറുകളും പാർക്കിങിന് പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കും.നിഖിൻ ജോസഫ് – ജനറൽ മാനേജർഇസ്മയിൽ അൽ ജാമിർ – അസി.മാനേജർ, ബയിംഗ്, പ്രിൻസ് ഫിലിപ്പ് – മാൾ മാനേജർപ്രശാന്ത് – മാനേജർ, ഫൺട്യൂറ,റിയാ മറിയം രാജി – അസി.മാനേജർ, ലേഡീസ് വെയർ ലാൽസൺ രാജു – മാനേജർ, ലുലു കണക്ട് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video