loginkerala breaking-news മലബാറിൽ പ്രവർത്തനം വിപുലീകരിച്ച് ലുലു; ഫോക്കസ് മാളിൽ പുതിയ ലുലു ഡെയിലി ഇന്ന് പ്രവർത്തനം ആരംഭിക്കും
breaking-news Kerala lk-special

മലബാറിൽ പ്രവർത്തനം വിപുലീകരിച്ച് ലുലു; ഫോക്കസ് മാളിൽ പുതിയ ലുലു ഡെയിലി ഇന്ന് പ്രവർത്തനം ആരംഭിക്കും

കോഴിക്കോട്: ഫോക്കസ് മാളിൽ പുതിയ ലുലു ഡെയിലി ഇന്ന് പ്രവർത്തനം ആരംഭിക്കും. 15,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഒരുക്കിയിരിക്കുന്ന ലുലു ഡെയിലി, കേരളത്തിലെ ലുലുവിന്റെ പത്താമത്തെയും ഇന്ത്യയിലെ പത്തൊൻപതാമത്തെയും സ്റ്റോറാണ്. ലുലു ശൃംഖല കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ഡെയിലി പ്രവർത്തനം തുടങ്ങുന്നത്.

കോഴിക്കോട് മാങ്കാവിലെ നിലവിലുള്ള ലുലു ഹൈപ്പർമാർക്കറ്റിന് ലഭിച്ച മികച്ച ഉപഭോക്തൃ സ്വീകാര്യതയ്ക്ക് പിന്നാലെയാണ് കോഴിക്കോട് ന​ഗരത്തിൽ ലുലുവിന്റെ പ്രവർത്തന വിപുലീകരണം. പുതിയ ലുലു ഡെയിലിലൂടെ പ്രാദേശികമായി ഏകദേശം 200 ലധികം തൊഴിലവസരവും ഒരുക്കുന്നുണ്ട്.അന്താരാഷ്ട്ര ശുചിത്വ-ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചാണ് ലുലു ഡെയിലി ഒരുങ്ങുന്നത്. ഫാമുകളിൽ നിന്ന് നേരിട്ട് എത്തിക്കുന്ന ​ഗുണനിലവാരമുള്ള പഴങ്ങളും പച്ചക്കറികളും, മത്സ്യ-മാംസ ഉൽപ്പന്നങ്ങൾ, ബേക്കറി വിഭവങ്ങൾ, കൂടാതെ ദൈനംദിന ആവശ്യങ്ങൾക്കുള്ള സമഗ്രമായ ഗ്രോസറി ശ്രേണിയും ഇവിടെ ലഭ്യമാകും.
​ഗ്രോസറി, ദൈനംദിന ഉത്പ്പന്നങ്ങൾ, റെഡി ടു ഈറ്റ് ഭക്ഷണ വിഭവങ്ങളും ഇവിടെ ലഭ്യമാണ്. ഒരു കുടക്കീഴിൽ വീട്ടിലേക്ക് ആവശ്യമായ എല്ലാ ദൈനംദിന ഉത്പ്പന്നങ്ങളും അണിനിരത്തിയാണ് ലുലു ഡെയിലിയുടെ പ്രവർത്തനം.

Exit mobile version