- തുറന്നത് കേരളത്തിലെ ലുലുവിന്റെ പത്താമത്തെ സ്റ്റോർ
കോഴിക്കോട്: ഫോക്കസ് മാളിൽ പുതിയ ലുലു ഡെയിലി പ്രവർത്തനം ആരംഭിച്ചു. 15,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഒരുക്കിയിരിക്കുന്ന ലുലു ഡെയിലി, കേരളത്തിലെ ലുലുവിന്റെ പത്താമത്തെയും ഇന്ത്യയിലെ പത്തൊൻപതാമത്തെയും കോഴിക്കോട് നഗരത്തിലെ രണ്ടാമത്തേയും സ്റ്റോറാണ്. ലുലു ശൃംഖല കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ഡെയിലി പ്രവർത്തനം കുറിച്ചത്.
കോഴിക്കോട് മാങ്കാവിലെ നിലവിലുള്ള ലുലു ഹൈപ്പർമാർക്കറ്റിന് ലഭിച്ച മികച്ച ഉപഭോക്തൃ സ്വീകാര്യതയ്ക്ക് പിന്നാലെയാണ് കോഴിക്കോട് നഗരത്തിൽ ലുലുവിന്റെ പ്രവർത്തന വിപുലീകരണം. പുതിയ ലുലു ഡെയിലിയിൽ ഏകദേശം 200 ലധികം പേർക്ക് തൊഴിലവസരവും ഒരുക്കുന്നുണ്ട്. ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ അഷറഫലിയുടെ സാന്നിധ്യത്തിൽ കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ.സദാശിവൻ ലുലു ഡെയിലിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ദൈനംദിന ഉത്പ്പന്നങ്ങൾ ഒരു കുടക്കീഴിൽ എത്തിക്കുന്ന ലുലു ഡെയ്ലി എന്ന പദ്ധതിക്ക് എല്ലാ ആശംസകളും അദ്ദേഹം നേർന്നു.

പ്രാദേശിക തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനോടൊപ്പം മികച്ച ഗുണനിലവാരമുള്ള ഫ്രഷ് ഫുഡും ഗ്രോസറി ഉൽപ്പന്നങ്ങളും ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് ലുലുവിന്റെ ലക്ഷ്യമെന്ന് എം.എ അഷറഫലി വ്യക്തമാക്കി.. മലബാർ മേഖലയിൽ പത്തിലധികം പുതിയ പ്രോജക്ടുകൾ ലുലു പദ്ധതിയിട്ടിട്ടുണെന്നും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും എം.എ അഷറഫ് അലി വ്യക്തമാക്കി. ഫോക്കസ് മാളിലെ പുതിയ ലുലു ഡെയ്ലി പ്രാദേശിക സാമ്പത്തിക മേഖലയ്ക്ക് കരുത്തുപകരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര ശുചിത്വ-ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചാണ് ലുലു ഡെയിലിയുടെ പ്രവർത്തനം. ഫാമുകളിൽ നിന്ന് നേരിട്ട് എത്തിക്കുന്ന ഗുണനിലവാരമുള്ള പഴങ്ങളും പച്ചക്കറികളും, മത്സ്യ-മാംസ ഉൽപ്പന്നങ്ങൾ, ബേക്കറി വിഭവങ്ങൾ, കൂടാതെ ദൈനംദിന ആവശ്യങ്ങൾക്കുള്ള സമഗ്രമായ ഗ്രോസറി ശ്രേണിയും ഇവിടെ ലഭ്യമാകും.
ഗ്രോസറി, ദൈനംദിന ഉത്പ്പന്നങ്ങൾ, ബ്യൂട്ടി പ്രോഡക്ടുകൾ, റെഡി ടു ഈറ്റ് ഭക്ഷണ വിഭവങ്ങളും ഇവിടെ ലഭ്യമാണ്. ഒരു കുടക്കീഴിൽ വീട്ടിലേക്ക് ആവശ്യമായ എല്ലാ ഉത്പ്പന്നങ്ങളും അണിനിരത്തിയാണ് ലുലു ഡെയിലിയുടെ പ്രവർത്തനം. ലുലു ഡെയ്ലിയിൽ ഉപഭോക്താക്കളുടെ സൗകര്യാർത്ഥം ടീ സ്റ്റാളും സജ്ജമാക്കിയിട്ടുണ്ട്. ചടങ്ങിൽ കോഴിക്കോട് മാവൂർ റോഡ് വാർഡ് കൗൺസിലർ ശ്രീജ സി നായർ, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടറും സി.ഇ.ഒയുമായ എം.എ നിഷാദ്.,ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടറും സി.ഒ.ഒയുമായ ഫഹാസ് അഷറഫ്, ലുലു കോഴിക്കോട് ഡയറക്ടർ പക്കർ കോയ, ലുലു റീജണൽ ഡയറക്ടർ മുഹമ്മദ് ഷെരീഫ് മാട്ടിൽ റീജണൽ മാനേജർ ഷെരീഫ് സെയ്ദു ഫോക്കസ് മാൾ എക്സിക്യൂട്ടീവ് ഓഫീസർ അബ്ദുൾ സലാം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പടം അടിക്കുറിപ്പ്:
പടം-1
ഫോക്കസ് മാളിൽ പുതിയ ലുലു ഡെയിലിയുടെ ഉദ്ഘാടനം കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ.സദാശിവൻ നിർവഹിക്കുന്നു. റീജണൽ മാനേജർ ഷെരീഫ് സെയ്ദു, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടറും സി.ഒ.ഒയുമായ ഫഹാസ് അഷറഫ്, ലുലു കോഴിക്കോട് റീജണൽ ഡയറക്ടർ മുഹമ്മദ് ഷെരീഫ് മാട്ടിൽ, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടറും സി.ഇ.ഒയുമായ എം.എ നിഷാദ്, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ അഷറഫലി, ലുലു കോഴിക്കോട് ഡയറക്ടർ പക്കർ കോയ, ചെയർമാൻ സെക്രട്ടറി ഇ ഹാരീസ്, ലുലു കൊച്ചി ഡയറക്ടർ സാദിഖ് കാസിം എന്നിവർ സമീപം.
പടം- 2;- ഫോക്കസ് മാളിൽ പുതിയ ലുലു ഡെയിലിയുടെ ഉദ്ഘാടന ശേഷം കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ.സദാശിവൻ സ്റ്റോർ സന്ദർശിക്കുന്നു.
പടം-3: കോഴിക്കോട് ഫോക്കസ് ആരംഭിച്ച പുതിയ ലുലു ഡെയ്ലിയുടെ ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ.സദാശിവൻ കേക്ക് മുറിച്ചപ്പോൾ.
ലുലുഗ്രൂപ്പ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ അഷറഫ് അലി സമീപം.