കൊച്ചി: ഇലക്ട്രിക്ക് വാഹനലോകത്തെ വിസ്മയക്കാഴ്ചകളൊരുക്കി ലുലു ഇവി ഓട്ടോ എക്സ്പോയ്ക്ക് വൻ സ്വകീരണം. മൂന്ന് ദിവസങ്ങളിലായി ലുലുമാളിൽ തുടരുന്ന ഇ.വി എക്സ്പോ 15 ന്അവസാനിക്കും. വൈദ്യുത വാഹനങ്ങൾക്കായി പ്രത്യേക വേദിയൊരുക്കിയാണ് എക്സ്പോയുടെ പ്രവർത്തനം. വാഹനപ്രേമികളെ ഇവി സാങ്കേതികവിദ്യയുടെ പുതിയ സാധ്യതകൾ അറിയിക്കുകയാണ് എക്സ്പോ ലക്ഷ്യമിടുന്നത്. പ്രമുഖ ഓട്ടോമൊബൈൽ വ്ളോഗറും മാധ്യമപ്രവർത്തകനുമായ ബൈജു.എൻ.നായർ എക്സ്പോ ഉദ്ഘാടനം ചെയ്തു. ലോകോത്തര വാഹനനിർമാതാക്കളുടെ പുതുപുത്തൻ മോഡലുകൾ പ്രദർശനത്തിനെത്തും. എക്സ്പോയിൽ ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് വാഹന ബ്രാൻഡുകളും പങ്കെടുക്കുന്നുണ്ട്. നാലുചക്ര വാഹനങ്ങളുടെയും ഇരുചക്ര വാഹനങ്ങളുടെയും ഏറ്റവും പുതുമയാർന്ന വൈദ്യുത മോഡലുകളുടെ പ്രദർശനമാണ് എക്സ്പോയുടെ പ്രധാന ആകർഷണം. ഇവിയുടെ ഗുണങ്ങളും പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയുടെ പ്രയോജനങ്ങളും സന്ദർശകർക്ക് നേരിട്ട് അനുഭവിക്കാനും മനസ്സിലാക്കാനും കൂടിയുള്ള വേദിയായി ലുലു ഇവി എക്സ്പോ 2025 മാറും.

എക്സ്പോ ഇന്ന് സമാപിക്കും. ചടങ്ങിൽ ലുലു ഗ്രൂപ്പ് ഇന്ത്യ എച്ച് ആർ. ഹെഡ് അനൂപ് മജീദ്, കൊച്ചി ലുലുമാൾ ജനറൽ മാനേജർ വിഷ്ണു ആർ നാഥ്, മാൾ മാനേജർ രജീഷ് ചാലുംമ്പറമ്പിൽ, സെക്യൂരിറ്റി മാനേജർ ബിജു, ഓപ്പറേഷൻസ് സീനിയർ മാനേജർ ഒ.സുകുമാരൻ, ലുലു ഇവൻസ് ജനറൽ മാനേജർ ദിലു വേണുഗോപാൽ, ലുലു സീനിയർ ചീഫ് എഞ്ചിനിയർ പി പ്രസാദ്, മാർക്കറ്റിങ്ങ് മാനേജർ സനു എസ്., ലീസിങ്ങ് മാനേജർ റീനാ സൂസൻ ഫിലിപ്പ്, ഓല സെയിൽസ് മാനേജർ സാം ഡേവിസ്, ഹ്യൂണ്ടായി റീജണൽ മാർക്കറ്റിങ്ങ് ഹെഡ് സ്മിത വിജയ്, വോൾവോ കേരള മാർക്കറ്റിങ് മാനേജർ വരുൺ ജയരാജ്, ഇ.വി.എം ഗ്രൂപ്പ് മാർക്കറ്റിങ് ഹെഡ് എം. ഡാലിയ , മഹീന്ദ്ര റീജണൽ ബിസിനസ് മാനേജർ ആർ.കെ മിഷാൽ, ഗോ ഇസി മാർക്കറ്റിങ് മാനേജർ നവനീത് ജോസ് തുടങ്ങിയവർ പങ്കെടുത്തു.
പടം അടിക്കുറിപ്പ്:- കൊച്ചി ലുലുമാളിൽ തുടക്കമിട്ട ലുലു ഇവി എക്സ്പോ മാധ്യമപ്രവർത്തകനും വാഹന വ്ളോഗറുമായ ബൈജു എൻ നായർ ഉദ്ഘാടനം നിർവഹിക്കുന്നു. ലുലു ഗ്രൂപ്പ് ഇന്ത്യ എച്ച് ആർ. ഹെഡ് അനൂപ് മജീദ്, കൊച്ചി ലുലുമാൾ ജനറൽ മാനേജർ വിഷ്ണു ആർ നാഥ്, മാൾ മാനേജർ രജീഷ് ചാലുംമ്പറമ്പിൽ, ഓപ്പറേഷൻസ് സീനിയർ മാനേജർ ഒ.സുകുമാരൻ, ലുലു സീനിയർ ചീഫ് എഞ്ചിനിയർ പി പ്രസാദ്, ലുലു ഇവൻസ് ജനറൽ മാനേജർ ദിലു വേണുഗോപാൽ എന്നിവർ സമീപം.
Leave feedback about this