loginkerala Business ലുലുമാളില്‍ ബിഗ് ചോക്കോ ഡേയ്ക്ക് തുടക്കമായി
Business

ലുലുമാളില്‍ ബിഗ് ചോക്കോ ഡേയ്ക്ക് തുടക്കമായി

കൊച്ചി: ചോക്ലേറ്റ് പ്രേമികള്‍ക്കായി ലോകത്തിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകളുടെ ചോക്ലേറ്റുകള്‍, വാഫിള്‍സ്, ഡോനട്ട്സ്, കേക്കുകള്‍ എന്നിവയുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ബിഗ് ചോക്കോ ഡേ തുടക്കമായി. സ്‌നിക്കേഴ്‌സ് ഗാലക്‌സി, നെസ്റ്റ്‌ലേ, ഫെരേറോ റോച്ചര്‍, ഡാര്‍ക്ക് ഫാന്റസി, ഹെര്‍ഷേസ്, ക്യാഡ്ബറി എന്നിവരുമായി സഹകരിച്ചാണ് ബിഗ് ചോക്കോ ഡേ നടത്തുന്നത്. ചോക്കോ ഡേയുടെ ഉദ്ഘാടനം നടി ​ഗൗരി നന്ദ നിർവഹിച്ചു. ബൂസ്റ്റ്, യുണിബിക്,പ്യുവര് ഹാര്‍ട്ട്, ഒറിയോ, കോപികോ, നൂട്ടില്ല, മില്‍ക്ക് മിസ്റ്റ് തുടങ്ങി 30 ലധികം ബ്രാന്‍ഡുകള്‍ പങ്കെടുക്കും. ചോക്ലേറ്റ് തീമിലുള്ള നിരവധി ഗെയിമുകളും, പുതിയ ചോക്ലേറ്റ് ഉല്‍പ്പന്നങ്ങളുടെ ലോഞ്ചും നടന്നു. ചോക്ലേറ്റ് ടേസ്റ്റിങ്ങും ചേക്കോ ഡേയുടെ ഭാഗമായി നടക്കും. പ്രീമിയം ഇമ്പോര്‍ട്ടഡ് ഡാര്‍ക്ക്, മില്‍ക്ക് വൈറ്റ് തുടങ്ങിയ ചോക്ലേറ്റുകളുടെ വൈവിധ്യമാര്‍ന്ന രുചികള്‍ ആണ് ഉപഭോക്താക്കള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. വിവിധ ചോക്ലേറ്റ് ഉത്പന്നങ്ങള്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ലഭ്യമാകുന്നതാണ്. കൊച്ചി ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത്, മാൾ മാനേജർ രജീഷ് ചാലുപ്പറമ്പിൽ, ഓപ്പറേഷൻസ് മാനേജർ ഒ. സുകുമാരൻ, ബയ്യിങ് മാനേജർ സന്തോഷ് കൊട്ടാരത്ത് തുടങ്ങിയവർ സന്നിഹിതരായി. മെയ് നാലിന് ബി​ഗ് ചോക്കോ ഡേ സമാപിക്കും.

പടം അടിക്കുറിപ്പ്: കൊച്ചി ലുലുമാളിലെ ബിഗ് ചോക്കോ ഡേയുടെ ഉദ്ഘാടനം നടി ​ഗൗരി നന്ദ നിര്‍വഹിക്കുന്നു. കൊച്ചി ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത്, മാൾ മാനേജർ രജീഷ് ചാലുപ്പറമ്പിൽ, ഓപ്പറേഷൻസ് മാനേജർ ഒ. സുകുമാരൻ, ബയ്യിങ് മാനേജർ സന്തോഷ് കൊട്ടാരത്ത് തുടങ്ങിയവർ സമീപം.

Exit mobile version