കൊച്ചി: ബാക്ക് ടു സ്‌കൂള്‍ ഓഫറുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും സ്‌കൂള്‍ ഉത്പ്പന്നങ്ങളുമായി വിൽപ്പന ആരംഭിച്ചു. 50 ശതമാനം വരെ വിലക്കുറവിൽ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് പഠനോപകരണങ്ങളും സ്കൂൾ ഉത്പ്പന്നങ്ങളും വാങ്ങാം. സകൂള്‍ ബാഗുകള്‍, വാട്ടര്‍ ബോട്ടിലുകള്‍, സ്‌കൂള്‍ യൂണിഫോം, ഷൂസ്, തുടങ്ങിയവ ഓഫര്‍ സെയിലിലൂടെ ലുലുവില്‍ നിന്ന് സ്വന്തമാക്കാം. സ്‌കൂള്‍ ബാഗുകള്‍, ലഞ്ച് ബോക്സുകള്‍, വാട്ടര്‍ ബോട്ടില്‍, കുടകള്‍ എന്നിവ വിലക്കുറവില്‍ ലഭ്യമാണ്. പ്രമുഖ ബ്രാന്‍ഡുകളുടെ , നോട്ട്ബുക്കുകള്‍ എന്നിവ മികച്ച വിലക്കുറവിൽ ലഭ്യമാണ്.
പ്രവേശനോത്സവത്തിന് തയ്യറെടുക്കുന്ന കുരുന്നുകള്‍ക്ക് വര്‍ണ കുടകളും, വര്‍ണപെന്‍സിലും വിലക്കുറവില്‍ ലഭിക്കും. ലാപ്ടോപ്പുകളും ഡിജിറ്റല്‍ ഉപകരണങ്ങളും ബാക് ടു സ്‌കൂള്‍ സെയിലിലൂടെ മികച്ച വിലക്കുറവിൽ ലുലു കണക്ട് സ്റ്റോറിൽ നിന്ന് വാങ്ങാം.
പാലക്കാട് ലുലുവിൽ ഡിജിറ്റൽ ഷോപ്പിങ്ങ് മേള
പാലക്കാട്: ഡിജിറ്റൽ ഉത്പ്പന്നങ്ങൾക്ക് അതിശയിപ്പിക്കുന്ന വിലക്കുറവുമായി ലുലുവിൽ ഡിജിറ്റൽ ഷോപ്പിങ്ങ് മേള ആരംഭിച്ചു. ഇലക്ട്ട്രോണിക്സ് ഉത്പ്പന്നങ്ങൾ, ടിവി, വാഷിങ്ങ് മെഷിൻ, റഫ്രിജറേറ്റർ, തുടങ്ങി വീട്ടുപകരണങ്ങൾക്ക് മികച്ച വിലക്കുറവുണ്ട്. ലോകോത്തര ബ്രാൻഡുകളുടെ ഏറ്റവും പുതിയ മൊബൈൽ ഫോണുകൾ വാങ്ങുമ്പോൾ ഉറപ്പായ സമ്മാനങ്ങളും നേടാം. ഇതിന് പുറമേ പഴയ ലാപ്ടോപ്പ്, സ്മാർട്ട് ഫോൺ എന്നിവയ്ക്ക് എക്സ്ചേഞ്ച് ഓഫറുമുണ്ട്. വിവിധ ബാങ്കുകളുടെ കാർഡ് ഓഫറുമുണ്ട്. മേള മെയ് 17ന് സമാപിക്കും.
