കൊച്ചി: ബലാത്സംഗ പരാതിയില്‍ റാപ്പർ വേടനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നോട്ടീസ് ഇറക്കിയത്. വേടനായുള്ള അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. ഹിരണ്‍ദാസ് മുരളി എന്നറിയപ്പെടുന്ന റാപ്പര്‍ വേടനും പരാതിക്കാരിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പൊലീസ് കണ്ടെടുത്തു.
ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയതോടെ വിമാനത്താവളം വഴിയടക്കം വേടൻ യാത്ര ചെയ്യാൻ ശ്രമിച്ചാൽ കസ്റ്റഡിയിലെടുക്കാനാകും.ബലാത്സംഗ കേസിൽ വേടൻ ഒളിവിൽ പോയതോടെ കഴിഞ്ഞ ദിവസം കൊച്ചി ബോള്‍ഗാട്ടി പാലസിലെ ഓളം ലൈവ് എന്ന സംഗീത പരിപാടി മാറ്റിവെച്ചിരുന്നു. പരിപാടിക്കെത്തിയാൽ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസ് തീരുമാനം.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യത്തിനായി റാപ്പർ വേടൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇൻഫോപാർക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല.

Leave feedback about this