മോഹൻ ലാൽ എന്റെ ഗുരുവാണ് എന്ന് പറഞ്ഞതിന്റെ പേരിൽ എന്നെ ട്രോളന്മാർ എയറിലാക്കിയത് ഇന്നും മറന്നിട്ടില്ലെന്ന് നടി ലന. കൊച്ചി ലുലുമാളും ഡി.സി ബുക്സും ചേർന്ന് സംഘടിപ്പിക്കുന്ന ഡി.സി എൻ.ആർ.െഎ റീഡേഴ്സ് ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു നടി.
മോഹൻലാൽ എന്റെ ആത്മീയ ഗുരുവാണെന്നല്ല ഞാൻ പറഞ്ഞത്. ലാലേട്ടൻ ഗുരുസ്ഥാനത്തുള്ള ആളാണെന്നാണ് ഞാൻ ഉദ്ദേശിച്ചത്. പക്ഷേ വാർത്തകൾ എത്തിയപ്പോൾ നേരേ വിപരീതമായി എന്നും ലന പറയുന്നു. കഴിഞ്ഞ വർഷം ഇതേ സമയത്ത് എനിക്ക് പ്രാന്താണെന്ന് പറഞ്ഞവർ ഈ വർഷം എന്നെ പ്രശംസിക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ട്.
മറ്റുള്ളവർ എന്ത് പറയും എന്ന് അന്വേഷിച്ച് ഇറങ്ങുന്നിടത്താണ് പ്രശ്നം. മറ്റുള്ളവർ എന്ത് പറയുമെന്ന് ചിന്തിച്ചിരുന്നാൽ നമ്മുടെ ജീവിതം അർത്ഥമില്ലാതാകുമെന്നും താരം പറയുന്നു. ട്രോളന്മാരോട് നന്ദിയെ പറയാനുള്ളു. ട്രോളുകൾ ജനകീയമായത് കൊണ്ട് മാത്രമാണ് ഈ ബുക്ക് ചർച്ചയായി മാറിയതെന്നും ലെന പറയുന്നു.
വീഡിയോ പൂർണരൂപം:-
Leave feedback about this