കുവൈറ്റ് സിറ്റി: അനധികൃതമായി പൗരത്വം നേടിയവര്‍ക്കെതിരെ നടപടി കടുപ്പിച്ച് കുവൈറ്റ് . ഇരട്ട പൗരത്വമുള്ളവരെയും ലക്ഷ്യമിട്ടുള്ള കര്‍ശന നടപടികളാണ് കുവൈറ്റ് സ്വീകരിച്ചുവരുന്നത്. നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചുവരികയാണെന്നും കുവൈറ്റ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി 5,838 പേരുടെ പൗരത്വം കുവൈറ്റ് റദ്ദാക്കിയിരുന്നു.
അന്താരാഷ്ട്ര സഹകരണത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങള്‍ ഇരട്ട പൗരത്വമുള്ളവരെയും അനധികൃതമായി പൗരത്വം നേടിയവരേയും കണ്ടെത്താന്‍ ഉന്നത ഉദ്യോഗസ്ഥരെ സഹായിക്കുന്നുണ്ടെന്ന് കുവൈറ്റിലെ അല്‍-ഖാബ്‌സ് പത്രം റിപ്പോര്‍ട്ട് ചെയ്തു. കുവൈറ്റിലേയും മറ്റ് രാജ്യങ്ങളിലേയും എംബസികള്‍ വഴി ലഭിക്കുന്ന വിവരങ്ങളും നടപടികളെടുക്കാന്‍ സഹായകരമാകുന്നുവെന്നും ഉന്നതവൃത്തങ്ങള്‍ അറിയിച്ചു.
Leave feedback about this