breaking-news Kerala

കടുംബസമേതം മോദിക്കൊപ്പമുള്ള ചിത്രവുമായി കൃഷ്ണകുമാർ; ഓമിയെ കയ്യിലെടുത്ത മോദിയുടെ ചിത്രവും വൈറൽ

ന്യുഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുടുംബസമേതം കണ്ട് കൃഷ്ണകുമാറും കുടുംബവും. മോദിജിയെ കുടുംബസമേതം നേരിൽ കാണാൻ സാധിച്ചതും അദ്ദേഹവുമായി സമയം ചെലവഴിക്കാൻ സാധിച്ചതും പുണ്യമായി കരുതുന്നുവെന്ന് കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവച്ച് കൃഷ്ണകുമാർ കുറിച്ചു. ദിയ കൃഷ്ണയുടെ മകൻ ഓമിയെ താലോലിക്കുന്ന മോദിയുടെ ചിത്രമാണ് അതിൽ ഏറ്റവും ആകർഷണം.

‘‘ദൈവീകം ഈ ബന്ധം…ലോകനേതാക്കൾ പോലും ആദരവോടെ ഉറ്റുനോക്കുന്ന ഭാരതത്തിന്റെ പ്രിയ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ കുടുംബസമേതം നേരിൽ കാണാൻ സാധിച്ചതും അദ്ദേഹവുമായി സമയം ചെലവഴിക്കാൻ സാധിച്ചതും പുണ്യമായി കരുതുന്നു. ഭാരതത്തിന്റെ ഈ കർമയോഗിക്ക് സർവേശ്വരൻ ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർഥിക്കുന്നു…ജയ്‌ഹിന്ദ്‌.’’–കൃഷ്ണകുമാറിന്റെ വാക്കുകൾ.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video