കോട്ടയം: നിയന്ത്രണം വിട്ട കാർ വൈക്കം തോട്ടുവക്കും തോട്ടിലേക്കു മറിഞ്ഞു ഒരാൾ മരിച്ചു. ഒറ്റപ്പാലം സ്വദേശിയായ ഡോക്ടർ അമൽ സൂരജാണ് (33) മരിച്ചത്. കൊട്ടാരക്കര ചെന്നമനാട് സ്വകാര്യ ആശുപത്രിയിലെ കോസ്മെറ്റോളജി വിഭാഗം ഡോക്ടറാണ്. ഒറ്റപ്പാലം അനുഗ്രഹയിൽ ഡോ. സി.വി.ഷൺമുഖൻ – ടി.കെ.അനിത ദമ്പതികളുടെ മകനാണ്. സഹോദരൻ: അരുൺ നിർമൽ.
ഇന്നു പുലർച്ചെ നടക്കാൻ പോയവരാണ് കാർ തോട്ടിൽ കിടക്കുന്നതു ആദ്യം കണ്ടത്. ഇതോടെയാണ് അപകടവിവരം പുറത്തറിയുന്നത്. കാറിന്‍റെ ചക്രങ്ങള്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത് കണ്ട വഴിയാത്രക്കാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയപ്പോഴാണ് ഉള്ളില്‍ ആളുണ്ടെന്ന് മനസിലായത്. പിന്നാലെ അഗ്നിരക്ഷാ സേന അമലിനെ പുറത്തെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു കൈമാറും.

 
					 
					 
					 
					 
					 
					 
					
									 
																		 
																		 
																		 
																		 
																		 
																		
Leave feedback about this