loginkerala lk-special പാചകത്തിലും തിളങ്ങി ഡേവിയേട്ടൻ; ലുലുവിൽ ലൈവ് തായി പാചകവുമായി നടൻ ബോബി കൂര്യൻ
lk-special

പാചകത്തിലും തിളങ്ങി ഡേവിയേട്ടൻ; ലുലുവിൽ ലൈവ് തായി പാചകവുമായി നടൻ ബോബി കൂര്യൻ

ലുലു തായ് ഫിയാസ്റ്റയ്ക്ക് പ്രൗഡ​ഗംഭീര തുടക്കം

കൊച്ചി: സിനിമ മാത്രമല്ല, പാചകത്തിലും തന്റെ മിടുക്ക് തെളിയിക്കുകയാണ് ഡേവിയേട്ടൻ! ജോജു ജോർജ് നായകനായ പണിയിലെ ഡേവിയേട്ടനായി പ്രേക്ഷകരുടെ മനസ് കീഴടക്കിയ നടൻ ബോബി കൂര്യനാണ് കൊച്ചി ലുലുമാളിൽ തുടങ്ങിയ തായി ഫെസ്റ്റിയയിൽ തകർപ്പൻ ഷെഫായത്. തായി ഭക്ഷണമേളയുടെ ഉദ്ഘാടകനായി എത്തിയ താരം തന്നെ ഷെഫിന്റെ തൊപ്പിയണിഞ്ഞ് പാചകം ഏറ്റെടുത്തു. സഹായത്തിന് ലുലുവിന്റെ തായി ഷെഫും ഒപ്പം കൂടി. തായ് സ്പെഷ്യൽ കൊഞ്ച് കറി ലൈവായി പാചകം ചെയ്തപ്പോൾ വേറിട്ട കാഴ്ചയായി ലുലു തായ് മേള മാറി. നടനൊപ്പം അതിഥിയായി എത്തിയ സം​ഗീതജ്ഞൻ ബി മുരളീകൃഷ്ണന്റെ പാട്ടും ലൈവായി മേളയിലൊരുങ്ങി. ലുലു സംഘടിപ്പിച്ച തായി ഭക്ഷണ ഫെസ്റ്റ് വേറിട്ട അനുഭവമാണെന്ന് ബോബി കൂര്യൻ പാചകത്തിന് ശേഷം പ്രതികരിച്ചു.

തത്സമയ പാചകത്തിന് ശേഷം ഹൈപ്പർ മാർക്കറ്റിലെത്തിയ സന്ദർശകർക്ക് ബോബി കൂര്യൻ തന്നെ വിഭവം വിളമ്പി നൽകി. തായ് ലൻഡിന്റെ ഭക്ഷണ വൈവിദ്ധ്യങ്ങളുടെ വിപുലമായ ശ്രേണിയൊരുക്കിയാണ് ലുലു തായ് ഫിയസ്റ്റയ്ക്ക് ലുലു മാളിൽ തുടക്കം കുറിച്ചത്. കൊച്ചി, കോട്ടയം മാളുകളിലായിട്ടാണ് തായ് ഭക്ഷ്യമേള അരങ്ങേറുന്നത്. ഇന്ത്യ – തായ്ലാൻഡ് സഹകരണത്തിലും, സാംസ്കാരിക- വാണിജ്യ ഇടപെടലുകളിൽ നിർണായകമായി ഫെസ്റ്റ് മാറും.

തായ് ഭക്ഷണങ്ങളുടെ പവലിയനും, ഉത്പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയുമാണ് ഒരുങ്ങുന്നത്. ഇരു രാജ്യങ്ങളും കൈകോർക്കുന്ന ഭക്ഷണമേളയിൽ തായ് ലാൻഡിന്റെ തനതു ഭക്ഷണ വിഭവങ്ങൾ ഒരുങ്ങും. ചടങ്ങിൽ ലുലു ഹൈപ്പർമാർക്കറ്റ്സ് ഇന്ത്യ ജനറൽ മാനേജർ സുധീഷ് നായർ, ലുലു ​ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ്, കൊച്ചി ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത് , കൊച്ചി ഹൈപ്പർമാർക്കറ്റ് മാനേജറുമാരായ കെ. രതീഷ്, പി.എസ് സജിൽ കൊച്ചി ലുലു ഹൈപ്പർ മാർക്കറ്റ് ബയ്യിങ്ങ് മാനേജർ സന്തോഷ് കുമാർ
തുടങ്ങിയവർ പങ്കെടുത്തു.

പടം അടിക്കുറിപ്പ്:

പടം-1 കൊച്ചി ലുലുമാളിൽ തുടക്കമിട്ട ലുലു തായ് ഫിയാസ്റ്റയിൽ ലൈവ് പാചകം ചെയ്യുന്ന നടൻ ബോബി കൂര്യൻ.

പടം- 2

കൊച്ചി ലുലുമാളിൽ തുടക്കമിട്ട ലുലു തായ് ഫിയാസ്റ്റയുടെ ഉദ്ഘാടനം നടൻ ബോബി കൂര്യൻ നിർവഹിക്കുന്നു. കൊച്ചി ഹൈപ്പർമാർക്കറ്റ് മാനേജർ കെ. രതീഷ്, ലുലു ​ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ്, കൊച്ചി ബയ്യിങ്ങ് മാനേ
ജർ സന്തോഷ് കുമാർ, സം​ഗീതജ്ഞൻ ബി മുരളീകൃഷ്ണൻ, കൊച്ചി ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത്, ഹൈപ്പർമാർക്കറ്റ് മാനേജർ പി.എസ് സജിൽ തുടങ്ങിയവർ സമീപം.

Exit mobile version