കൊച്ചി: ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി ലുലു മാളിൽ നടത്തിവരുന്ന കലാപരിപാടികളിൽ വൻ ജനപങ്കാളിത്തം. കഴിഞ്ഞ 20 മുതലാണ് മാളിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷം പ്രമാണിച്ച് വിവിധ കലാപരിപാടികൾ അരങ്ങേറുന്നത്. രാജ്യാന്തര ശ്രദ്ധ നേടിയ കലാകാരന്മാരെ അണിനിരത്തിയാണ് മാളിലെ ക്രിസ്തുമസ്- പുതുവത്സര ആഘോഷം തുടരുന്നത്. ലോകശ്രദ്ധയാകാർഷിച്ച കലാകാരന്മാർ മാളിൽ അവതരിപ്പിക്കുന്ന പരിപാടി ആസ്വദിക്കാൻ ദിനംപ്രതി തിരക്കേറുകയാണ്.
സാഹിദ്, ഡയാന, നഡേഷ ഫ്ളോർവ തുടങ്ങിയ ശ്രദ്ധേയരായ കലാകാരന്മാരുടെ പരിപാടികൾ മാളിൽ വിവിധ ദിനങ്ങളിൽ അരങ്ങേറി. ഇതിൽ നഡേഷ ഫ്ളോർവയുടെ ഫ്യൂട്ട് അവതരണത്തിന് മികച്ച അഭിനന്ദനങ്ങളും ലഭിച്ചു.
പിയാനോ, ഫ്ളൂട്ട്, തുടങ്ങി വിവിധ ഇൻസ്ട്രുമെന്റുകളുമായിട്ടാണ് ഓരോ ദിവസവും വേറിട്ട പരിപാടികൾ അവതരിപ്പിക്കപ്പെട്ടത്. ഇന്ത്യയിലെ ശ്രദ്ധേയരായ മ്യൂസിക് ബാൻഡുകളുടെ മ്യൂസിക്കൽ രാവും പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നടക്കും. സാക്സ് ഫോൺ, എം.സി കൂപ്പർ ബാൻഡ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ് എന്നിവ 30, 31 ദിവസങ്ങളിൽ മാളിൽ അരങ്ങേറി. 31ന് പുതുവത്സരത്തെ വരവേൽക്കുക ഗംഭീര ഫയർ വർക്സോട് കൂടിയാണ്. ന്യൂയർ ഈവിൽ മാളിലേക്ക് എത്തുന്ന ഉപഭോക്താക്കൾക്കായി ഒട്ടനവധി ഡിസ്കൗണ്ടുകളും ഒരുക്കിയിട്ടുണ്ട്.