loginkerala breaking-news പീരുമേട്ടിൽ സീത മരിച്ചത് കാട്ടാന ആക്രമണത്തിലല്ല; കൊലപാതകമെന്ന് പൊലീസ്
breaking-news

പീരുമേട്ടിൽ സീത മരിച്ചത് കാട്ടാന ആക്രമണത്തിലല്ല; കൊലപാതകമെന്ന് പൊലീസ്

തൊടുപുഴ∙ : പീരുമേട്ടിൽ മീൻമുട്ടി വനത്തിൽ മരിച്ച സീതയുടേത് കൊലപാതകം. വനത്തിൽ വച്ച് കാട്ടാന ആക്രമിച്ചെന്നായിരുന്നു ഭർത്താവ് ബിനു പറഞ്ഞിരുന്നത്. കാട്ടാനയാക്രമണത്തിന്റെ ലക്ഷണങ്ങൾ കാണുന്നില്ലെന്ന് ഫൊറൻസിക് സർജൻ നൽകുന്ന പ്രാഥമിക സൂചന. പീരുമേട് താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിലാണ് വിവരങ്ങൾ പുറത്ത് വന്നത്. സീതയുടെ തലയ്ക്കും നെഞ്ചിനും പരുക്കുണ്ടായിരുന്നു. ബിനു പൊലീസ് കസ്റ്റഡിയിൽ. ഗോത്രവിഭാഗത്തിൽപെട്ടവരാണു ബിനുവും കുടുംബവും. വനവിഭവം ശേഖരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം ഉണ്ടായെന്ന് ബിനുവാണ് ഇന്നലെ പൊലീസിനോട് പറഞ്ഞത്. എന്നാൽ സീതയുടെ മുഖത്തും കഴുത്തിലും മൽപ്പിടിത്തത്തിന്റെ പാടുകളുണ്ടെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി

Exit mobile version