loginkerala breaking-news അ​തി​ജീ​വി​ത​യു​ടെ ഐ​ഡ​ന്‍റി​റ്റി വെ​ളി​പ്പെ​ടു​ത്തി​യെ​ന്ന കേ​സ്; സ​ന്ദീ​പ് വാ​ര്യ​ര്‍​ക്ക് മു​ന്‍​കൂ​ര്‍ ജാ​മ്യം
breaking-news Kerala

അ​തി​ജീ​വി​ത​യു​ടെ ഐ​ഡ​ന്‍റി​റ്റി വെ​ളി​പ്പെ​ടു​ത്തി​യെ​ന്ന കേ​സ്; സ​ന്ദീ​പ് വാ​ര്യ​ര്‍​ക്ക് മു​ന്‍​കൂ​ര്‍ ജാ​മ്യം

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ പ​രാ​തി ന​ല്‍​കി​യ അ​തി​ജീ​വി​ത​യു​ടെ ഐ​ഡ​ന്‍റി​റ്റി വെ​ളി​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ല്‍ കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് സ​ന്ദീ​പ് വാ​ര്യ​ക്ക് മു​ന്‍​കൂ​ര്‍ ജാ​മ്യം. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ജാ​മ്യം ന​ല്‍​കി​യ​ത്.

കേ​സി​ൽ അ​ന്വേ​ഷ​ണ​ത്തോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. കേ​സി​ല്‍ വ്യാ​ഴാ​ഴ്ച വാ​ദം പൂ​ര്‍​ത്തി​യാ​ക്കി​യ കോ​ട​തി വി​ധി പ​റ​യാ​ന്‍ ഇ​ന്ന​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. കേ​സി​ല്‍ നാ​ലാം പ്ര​തി​യാ​ണ് സ​ന്ദീ​പ് വാ​ര്യ​ര്‍.

ഇ​ര​യു​ടെ ഐ​ഡ​ന്‍റി​റ്റി മ​നഃ​പൂ​ര്‍​വം എ​വി​ടെ​യും വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് സ​ന്ദീ​പ് വാ​ര്യ​യു​ടെ വാ​ദം. പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യു​ടെ വി​വാ​ഹ സ​മ​യ​ത്ത് എ​ടു​ത്ത ആ​ശം​സാ പോ​സ്റ്റ് പ​ല​രും സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ കു​ത്തി​പ്പൊ​ക്കി​യ​താ​ണെ​ന്നും അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ക്കു​ന്ന പ്ര​വ​ര്‍​ത്തി ചെ​യ്തി​ട്ടി​ല്ലെ​ന്നും സ​ന്ദീ​പ് വാ​ര്യ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ പ​റ​യു​ന്നു​ണ്ട്.

Exit mobile version