ആലപ്പുഴ :ചാരുംമൂട് താമരക്കുളത്ത് കർഷകൻ ഷോക്കേറ്റ് മരിച്ചു.ഷോക്കേറ്റത് പന്നി കെണിയിൽ നിന്നെന്ന് ആരോപണം
താമരക്കുളം സ്വദേശി ശിവൻകുട്ടി കെ.പിള്ള (63) ആണ് മരിച്ചത്. കൃഷിയിടത്തിലേക്ക് പോകുമ്പോൾ മറ്റൊരാളുടെ സ്ഥലത്തെ കെണിയിൽ നിന്നാണ് ഷോക്ക് ഏറ്റതെന്ന് ബന്ധുക്കൾ.രാവിലെ 7.30 യോടെ മകൾ ആണ് കൃഷിയിടത്തിൽ വീണ് കിടക്കുന്ന നിലയിൽ ശിവൻകുട്ടിയെ കാണുന്നത് .9 വാർഡിൽ ചാവടി പുത്തൻചന്ത സജി യുടെ പുരയിടത്തിൽ ആണ് വീണു കിടന്നത് .
സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
താമരക്കുളത്ത് കർഷകൻ ഷോക്കേറ്റ് മരിച്ചു
