തിരുവനന്തപുരം: കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി നിയമസഭയില്‍ പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളപ്പിറവിദിനത്തില്‍ ചേര്‍ന്ന പ്രത്യേക നിയമസഭാസമ്മേളനത്തിലായിരുന്നു ചട്ടം 300 പ്രകാരം മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കേരളം അതിദാരിദ്ര്യമുക്തമാണെന്നുള്ള പ്രഖ്യാപനം ശുദ്ധ തട്ടിപ്പാണെന്നും ചട്ടങ്ങള്‍ ലംഘിച്ചാണ് നിയമസഭാ സമ്മേളം ചേര്‍ന്നിരിക്കുന്നതെന്നും ആരോപിച്ച് പ്രതിപക്ഷ സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. കേരളപ്പിറവി ദിനത്തില്‍ കേരളം കൈവരിച്ച ചരിത്ര നേട്ടം സഹിക്കവയ്യാതെ ഇറങ്ങിപ്പോയ പ്രതിപക്ഷത്തെ ചരിത്രം വിലയിരുത്തുമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. പിന്നീട് കേരളം കൈവരിച്ച നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുകയും ചെയ്തു.
അതിദാരിദ്ര്യമുക്ത കേരളം പിറന്നു’;മുഖ്യമന്ത്രി പ്രഖ്യാപിച്ചു
