loginkerala breaking-news രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചോ? നടൻ ബോബി കുര്യനെയും അസിസ്റ്റന്‍റ് ഡയറക്ടർ ശാലിനിയെയും ചോദ്യം ചെയ്യും
breaking-news Kerala

രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചോ? നടൻ ബോബി കുര്യനെയും അസിസ്റ്റന്‍റ് ഡയറക്ടർ ശാലിനിയെയും ചോദ്യം ചെയ്യും

കൊച്ചി: ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിനെ രക്ഷപ്പെടാൻ സഹായിച്ചവർക്കെതിരെ കേസ് എടുക്കും. നടൻ ബോബി കുര്യൻ, അസിസ്റ്റന്‍റ് ഡയറക്ടർ ശാലിനി എന്നിവരെ എസ്ഐടി ചോദ്യം ചെയ്യും. തൊടുപുഴയിൽ വച്ചാണ് രഞ്ജിത്തിനെ പോലീസ് പിടികൂടിയത്. രഞ്ജിത്തിന് ഒളിവിൽ പോകാൻ നടനും അസിസ്റ്റന്‍റ് സംവിധായകയും ശ്രമിച്ചു എന്നാണ് എസ്ഐടിയുടെ സംശയം.

ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിലെ കാരവനിൽ വച്ചാണ് രഞ്ജിത്ത് യുവനടിയോട് ലൈംഗികാതിക്രമം നടത്തിയത്. ഈ കാരവൻ പോലീസ് കണ്ടെത്തി. കാരവനുള്ളിൽ സിസിടിവി ഇല്ല. കാരവന്‍റെ പുറത്തുള്ള സിസിടിവി കാമറയിലെ ദൃശ്യങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്. ലൊക്കേഷനിൽ ഉണ്ടായിരുന്നവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും.

ജനുവരി 30ന് ആണ് നടി ലൊക്കേഷനിൽ ലൈംഗികാതിക്രമത്തിന് ഇരയായത്. കാരവാനില്‍ നിന്നും നടി കരഞ്ഞു കൊണ്ട് പുറത്തേക്ക് വരികയും സെറ്റിലുള്ളവരോട് വിവരം പറയുകയും ചെയ്തു. എന്നാല്‍ സെറ്റിലുള്ളവര്‍ സമാധാനിപ്പിച്ച് വിടുകയായിരുന്നു. മാനസികമായി തകര്‍ന്ന നടി കൗണ്‍സിലിംഗിനും ട്രീറ്റ്‌മെന്‍റിനും ശേഷമാണ് മാര്‍ച്ച് 28ന് പരാതി നല്‍കിയത്.

Exit mobile version