തിരുവനന്തപുരം: നിലപാട് തിരുത്താത്തിടത്തോളം ശശി തരൂരിനെ തിരുവനന്തപുരത്തെ ഒരു പാർട്ടി പരിപാടിയിലും പങ്കെടുപ്പിക്കില്ലെന്ന് കെ. മുരളീധരൻ.തരൂരിൻറെ കാര്യം കേരളത്തിലെ കോൺഗ്രസ് വിട്ടതാണ്. അദ്ദേഹത്തിനെതിരേ നടപടി വേണോ വേണ്ടയോ എന്ന് ദേശീയനേതൃത്വം തീരുമാനിക്കട്ടെ. തരൂർ ഇപ്പോൾ തങ്ങളുടെ കൂട്ടത്തിലുള്ളതായി കണക്കാക്കുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം, മുരളീധരൻറെ വിമർശനങ്ങൾക്ക് ശശി തരൂർ എംപി മറുപടി പറഞ്ഞില്ല. വിമർശനങ്ങളിൽ ആരെക്കുറിച്ചും ഒന്നും പറയാനില്ലെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ സുരക്ഷയുടെ കാര്യത്തിൽ മറ്റ് പാർട്ടികളുമായി സഹകരിക്കേണ്ടിവരും. എല്ലാ ഇന്ത്യക്കാർക്കുംവേണ്ടിയാണ് താൻ സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു.
Leave feedback about this