loginkerala breaking-news ഭീകരവാദത്തോട് സന്ധിയില്ലാ പോരാട്ടം വേണം: കെ.സി.വേണുഗോപാല്‍
breaking-news Kerala

ഭീകരവാദത്തോട് സന്ധിയില്ലാ പോരാട്ടം വേണം: കെ.സി.വേണുഗോപാല്‍

കൊച്ചി: ഭീകരവാദത്തോട് സന്ധിയില്ലാ പോരാട്ടം വേണമെന്ന് എഐസിസി സംഘടനാ ചുതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. ഇന്ത്യ മുന്നണി ഇക്കാര്യത്തില്‍ സര്‍ക്കാരിനൊപ്പമാണെന്നും വേണുഗോപാല്‍ പറഞ്ഞു. പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് മരിച്ച എന്‍. രാമചന്ദ്രന്റെ മാമഗംലത്തെ വസതിയില്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ.സി.വേണുഗോപാല്‍.

രാമചന്ദ്രന്‍ രാജ്യം നടുങ്ങിയ ഭീകരാക്രമണത്തിന്റെ രക്തസാക്ഷിയാണെന്നും വേണുഗോപാല്‍ പറഞ്ഞു. രാജ്യം ഈയടുത്ത് കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിന്റെ നടുക്കത്തില്‍ നിന്നും നമ്മള്‍ ഇപ്പോഴും മോചിതരായിട്ടില്ലെന്നും അദേഹം പറഞ്ഞു. പാകിസ്ഥാന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നടന്നിട്ടുള്ള ഭീകരാക്രണമാണെന്ന് നമുക്കറിയാം. ഇതിനെതിരായ കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ നീക്കങ്ങള്‍ക്കും കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുളളതാണന്നും പറഞ്ഞു. ഹൈബി ഈഡന്‍ എംപി, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവര്‍ കൂടെയുണ്ടായിരുന്നു.

Exit mobile version