Business

ജിയോയുടെ മാച്ചിംഗ് നമ്പർ ഇൻഷിയേറ്റീവ്; നിങ്ങളുടെ കയ്യിലുള്ളത് ഏത് ഓപ്പറേറ്ററുടെ നമ്പറും ആകട്ടെ ജിയോ തരും അതിനോട് മാച്ചിങ്ങായ 4 പുതിയ നമ്പറുകൾ

പഭോക്താക്കൾക്ക് തങ്ങൾക്ക് ഇഷ്ടമുള്ള മൊബൈൽ നമ്പർ ശ്രേണി തിരഞ്ഞെടുക്കാനാക്കാൻ അവസരം ഒരുക്കി റിലയൻസ് ജിയോയുടെ പുതിയ പദ്ധതി. ₹500 മുതൽ 1500 രൂപ വരെ ചാർജ് ഈടാക്കിയിരുന്ന സർവീസാണ് ജിയോ ഇപ്പോൾ വെറും 50 രൂപയ്ക്ക് നൽകുന്നത്.

നിങ്ങളുടെ നിലവിലുള്ള മൊബൈൽ നമ്പറുമായി പൊരുത്തപ്പെടുന്ന നാല് നമ്പറുകൾ വരെ തിരഞ്ഞെടുക്കാം. നിങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്ന മറ്റേത് ഓപ്പറേറ്ററുടെ നമ്പറിനോടും മാച്ചിങ്ങായ പുതിയ ജിയോ നമ്പർ നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ കഴിയും.

മൈ ജിയോ ആപ്പ്, www.jio.com, അല്ലെങ്കിൽ സമീപത്തുള്ള അംഗീകൃത ജിയോ റീട്ടെയിലറിലൂടെയോ നിങ്ങൾക്ക് ലഭ്യമായ മാച്ചിംഗ് നമ്പറുകൾ പരിശോധിച്ച് നിങ്ങളുടെ ഇഷ്ട നമ്പർ തെരഞ്ഞെടുക്കുക. 10
അക്ക മൊബൈൽ നമ്പറിന്റെ അവസാനത്തെ 4 മുതൽ 7 വരെ നമ്പറുകൾ മാച്ചിങ്ങായി ലഭിക്കും. ബുക്ക് ചെയ്തു കഴിഞ്ഞാൽ 10 ദിവസത്തിനുള്ളിൽ നമ്പർ ആക്ടിവേറ്റ് ചെയ്യണം.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video